ഇരിങ്ങാലക്കുട : കരുവന്നൂർ – മൂർക്കനാട് സൗത്ത് ബണ്ട് റോഡ് പുനർനിർമ്മാണത്തിൻ്റെ ഔദ്യോദിക ഉദ്ഘാടനം ഡിസംബർ 16ന് രണ്ട് മന്ത്രിമാരുൾപ്പെടെ പങ്കെടുത്ത് നടത്തിയിട്ടും മൂന്ന് മാസം പിന്നിട്ടിട്ടും ഇന്നുവരെ പണി തുടങ്ങിയിട്ടില്ല എന്നും മന്ത്രി ബിന്ദു ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുകയാന്നെന്നും ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് വിമലൻ.
ഇരിങ്ങാലക്കുട നഗരസഭയിലെ സംസ്ഥാന പാതയിലേക്ക് കാട്ടൂർ, കാറളം പ്രദേശത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരുവാനുള്ള പ്രധാന പാതയാണ് ഇത്. സ്ഥലം എം.എൽ.എയുടെയും അധികാരികളുടെയും കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെ പണി തുടങ്ങുവാൻ സാധിക്കാത്തത്. കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നിരന്തരമായ സമരത്തിൻ്റെ ഫലമായാണ് 2024-2025 ബഡ്ജറ്റിൽ തുക വകയിരുത്തിയത്.
ഒരു കോടി രൂപ ഉപയോഗിച്ച് ടാറിങ്ങ് ഉൾപ്പെടെയുള്ള പണികൾ സമയബദ്ധതി മായി പൂർത്തികരിക്കാൻ കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിയന്തിരമായി പണി പൂർത്തീകരിച്ചില്ലെങ്കിൽ തുടർസമരങ്ങൾക്ക് കോൺഗ്രസ്സ് നേതൃത്വം നൽകും എന്ന് ആദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

