കാട്ടൂർ ഗ്രാമപഞ്ചായത്തുതല പച്ചത്തുരുത്ത് ഉദ്ഘാടനം നടന്നു

കാട്ടൂർ : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാട്ടൂർ ഗ്രാമപഞ്ചായത്തിൽ വിവിധ സ്കൂളുകളിൽ നടപ്പാക്കുന്ന ‘പച്ചത്തുരുത്ത് ‘ പദ്ധതിയുടെ ഈ വർഷത്തെ പഞ്ചായത്തുതല ഉദ്ഘാടനം കാട്ടൂർ പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ലത പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രിയ കെ ബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കമറുദ്ദീൻ വി എം പദ്ധതി വിശദീകരിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാഭായ് എൻ സി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സന്ദീപ് സി സി, വിമല സുഗുണൻ, ജോസ് ഇ എൽ, മോളി പീയൂസ്, ധനേഷ് എൻ ഡി എന്നിവർ സംസാരിച്ചു.

ഹരിത മിഷൻ അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.കൃഷി ഓഫീസർ രേഷ്മ വൃക്ഷത്തൈകൾ വിതരണം ചെയ്തു. അധ്യാപകരായ സൈമൺ ജോസ് സ്വാഗതവും ജൂലി പി ജെ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ പ്രകൃതി സ്നേഹ പ്രതിജ്ഞയ്ക്ക് എൻഎസ്എസ് വളണ്ടിയർ നന്ദമോഹന നേതൃത്വം നൽകി.

തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷങ്ങളും ഔഷധ ചെടികളും നട്ടു. എൻഎസ്എസ് വളണ്ടിയർമാരായ ഇസ മരിയ, ആദിശങ്കർ, മുഹമ്മദ് ഹാഷിം എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page