ഇരിങ്ങാലക്കുട : കേരളാ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്‌ഡലം പ്രതിനിധി സമ്മേളനവും കുടുംബസംഗമവും ഡിസംബർ 21,22 തിയ്യതികളിൽ ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ നടക്കും. 21 ന് പ്രതിനിധി സമ്മേളനം. 22ന് നടക്കുന്ന കുടുംബസംഗമം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും എന്ന് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ അറിയിച്ചു.
21 ന് രാവിലെ 10 മണിയ്ക്ക് നിയോജകമണ്‌ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ പതാക ഉയർത്തും. 10.30 ന് കർഷക രക്തസാക്ഷി മണ്‌ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടക്കും തുടർന്ന് ചേരുന്ന പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ- സംഘടന പ്രമേയങ്ങൾ അവതരിപ്പിക്കും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച സമീപന രേഖയ്ക്കും സമ്മേളനം രൂപം നൽകും.
22 ന് രാവിലെ 8 മണിയ്ക്ക് കുടുംബസംഗമം ആരംഭിയ്ക്കും. തുടർന്ന് അന്തരിച്ച പ്രാദേശിക പാർട്ടി നേതാക്കളെ അനുസ്‌മരിക്കലും, മുതിർന്ന നേതാക്കളെ ആദരിക്കലും, സംഘടനാ ചർച്ചയും വ്യക്തിത്വ വികസന ക്ലാസ്സും സാംസ്ക്‌കാരിക ചടങ്ങുകളും നടക്കും.
പാർട്ടി ചെയർമാനു പുറമെ സംസ്ഥാന ജില്ലാ നിയോജകമണ്‌ഡലം നേതാക്കളും പങ്കെടുക്കും. വൈകുന്നേരം 4 മണിയ്ക്ക് ആരംഭിക്കുന്ന ക്രിസ്‌തുമസ് സായാഹ്നച്ചടങ്ങുകളോടെ 2 ദിവസത്തെ പരിപാടികൾക്ക് സമാപനമാകും. 21 ന് “വർഗ്ഗീസ് മാവേലി നഗറി’ലും, 22 ന് “കെ. മോഹൻദാസ് Ex. M.P” നഗറിലുമാണ് ചടങ്ങുകൾ നടക്കുകയെന്ന് പ്രോഗ്രാം കോഡിനേറ്റർ – ഇൻ ചീഫ് മിനി മോഹൻദാസ്, കോർഡിനേറ്റർമാരായ പി.ടി ജോർജ്ജ്, എം.കെ.സേതുമാധവൻ, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, റോക്ക് ആളൂക്കാരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com