ഇരിങ്ങാലക്കുട : പുരാതന ഭാരതീയ സംസ്‌കൃതിയുടെയും ആചാരപ്പെരുമയുടെയും ഈറ്റില്ലമായ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026 ഏപ്രിൽ 28 (1201 മേടം 15 ) ചൊവ്വാഴ്ച്ച കൊടിയേറി 2026 മെയ് 8 ( 1201 മേടം 25) വെള്ളിയാഴ്‌ച ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലെ ആറാട്ടോടെ അതിവിപുലമായി ആഘോഷിക്കുന്നു. ദേശീയതലത്തിൽ പ്രസിദ്ധരായവരടക്കം 3300ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന ശ്രദ്ധേയമായ നൃത്ത-വാദ്യ-സംഗീത വിരുന്നുകളും ഈ പത്തു ദിനങ്ങളെ സമ്പുഷ്ടമാക്കുന്നു. ഉത്സവ പരിപാടികൾ ഉൾപ്പെട്ട കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്ക് ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി പ്രകാശം ചെയ്തു.
ക്ഷേത്രചൈതന്യത്തെ ഉണർത്തുന്ന താന്ത്രിക ചടങ്ങുകൾക്കൊപ്പം തന്നെ കലാവൈഭവത്തിൻ്റെ ഉത്തുംഗശൃംഗങ്ങൾ തൊട്ടറിയുന്ന വിപുലമായ കലാപരിപാടികളും ഇത്തവണയും ഒരുക്കിയിട്ടുണ്ട്. 17 ഗജവീരന്മാരെ അണിനിരത്തിയുള്ള എഴുന്നള്ളിപ്പും അതിപ്രശസ്‌തരായ മേളപ്രമാണിമാർ ഒരുക്കുന്ന പ്രൗഢഗംഭീരമായ വാദ്യമേള വിസ്‌മയവും ഈ ക്ഷേത്രത്തിന്റെ തനതായ പ്രത്യേകതയാണ്.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന ഭക്തജനങ്ങൾക്ക് സുഗമമായ ദർശനത്തിനുള്ള സൗകര്യവും ഉത്സവാനുഭവം പകർന്നു നൽകുന്ന അന്തരീക്ഷവും ദേവസ്വം കമ്മിറ്റി ഒരുക്കികൊണ്ടിരിക്കുകയാണെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.
പ്രോഗ്രാം ബുക്ക് പ്രകാശന ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം , അഡ്വ. കെ ജി അജയകുമാർ , കെ ബിന്ദു , വി സി പ്രഭാകരൻ അഡ്മിനിസ്ട്രേറ്റർ ജി എസ് രാധെഷ് , ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കൊടിയേറ്റം ഏപ്രിൽ 28 ചൊവ്വാഴ്ച രാത്രി 8 10നും 8 40 നും ഇടയിൽ നടക്കും.
വലിയവിളക്ക് മെയ് 6 ബുധനാഴ്ച, പള്ളിവേട്ട മെയ് 7 വ്യാഴാഴ്ച, ആറാട്ട് മേയ് 8 വെള്ളിയാഴ്ച ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിൽ നടക്കും.
ഉത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ ഇത്തവണയും രണ്ടു വേദികളിൽ ആയിട്ടാണ് നടക്കുന്നത് ക്ഷേത്രത്തിനകത്ത് പ്രധാന വേദിയായ സംഗമം വേദിയിലും പുറത്ത് വേദിയായ മാണിക്യം വേദിയിലും. കൊടിപുറത്തു ദിവസമായ ഏപ്രിൽ 29 ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ ഈ വേദികളിൽ പരിപാടികൾ നടക്കും . പരിപാടികളുടെ വിശദവിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക . Koodalamanikyam Thiruvuthsavam program book.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


