കൊട്ടിലാക്കൽ ശ്രീ ഗണപതി ക്ഷേത്രം പ്രതിഷ്‌ഠാദിനം ജൂലൈ 11 വെള്ളിയാഴ്‌ച ആഘോഷിക്കും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ശ്രീ ഗണപതി ക്ഷേത്രം പ്രതിഷ്‌ഠാദിനം ജൂലൈ 11 വെള്ളിയാഴ്‌ച ആഘോഷിക്കും. രാവിലെ തന്ത്രി അണിമംഗലം വല്ലഭൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ ഗണപതി ഹോമം തുടർന്ന് നവകം. രാവിലെ 9.30 മുതൽ പെരുവനം ശങ്കരനാരായണൻ മാരാർ & പാർട്ടി അവതരിപ്പിക്കുന്ന പഞ്ചാരിമേളം.

വൈകീട്ട് 6.30ന് ദീപാരാധന, അപ്പം നിവേദ്യം. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ഗണപതിഹോമം, അപ്പം, ഒറ്റയപ്പം, വഴിപാടുകൾ മുൻകൂട്ടി രശീതി ആക്കാവുന്നതാണ് എന്ന് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9961744222, 8139882524

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page