തൊമ്മാന : യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിയ്ക്കാതെ സ്ഥാപിച്ചിരിക്കുന്ന തൊമ്മാനയിലെ
കെ.എസ്. ഇ. ബി യുടെ ട്രാൻസ്ഫോർ അടിയന്തിരമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിയ്ക്കണമെന്ന്
പൗരമുന്നേറ്റം യോഗം ആവശ്യപ്പെട്ടു. 100 മീറ്റർ മാത്രം ദൂരത്തിലുള്ള കടുപ്പശ്ശേരി സർക്കാർ വിദ്യാലയത്തിലേക്കു കുട്ടികൾ പോകുന്ന വഴിയിലുള്ള ട്രാൻസ്ഫോർമറിനു സുരക്ഷാ വേലി പോലും ഇല്ല.
കാൽനട, സൈക്കിൾ, ഇരുചക്ര യാത്രികർക്കും ഈ ട്രാൻസ്ഫോർമർ വലിയ ഭീഷണിയാണ്. ഇതു സംബന്ധമായി നാട്ടുകാരുടെ പരാതികളും ആശങ്കകളും അധികൃതർ അവഗണിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉടൻ പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും പൗരമുന്നേറ്റം യോഗം നിശ്ചയിച്ചു.
ഡോ. മാർട്ടിൻ പി. പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർഗ്ഗീസ് തൊടുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
നോഹ് താഴേക്കാടൻ, പ്രഭ, ജോസഫ്, സോജൻ, തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive