ക്രൈസ്റ്റ് കോളേജിൽ വേനൽക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്കാദമിയും ലതർ ആൻഡ് വില്ലോ ഗ്രൂപ്പും (Leather and Willow Co.) സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിന് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഡോ. ജോജോ കൂനൻ, ഹരീഷ് കെ.യു. എന്നിവരാണ് ക്യാമ്പ് കോർഡിനേറ്റർമാർ. ഉദ്ഘാടന സമ്മേളനത്തിൽ സുധീർ, അഡ്വ. തോമസ് പി ജെ, പരിശീലകരായ സന്തോഷ്, റോഹിത്, കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു. ക്രിക്കറ്റിലെ സാങ്കേതിക വശങ്ങൾക്കൊപ്പം കായികക്ഷമതയ്ക്കും അച്ചടക്കത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ക്യാമ്പിന്റെ ആദ്യ ദിനത്തിൽ തന്നെ 50-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 6:45 മുതൽ 10 മണി വരെയാണ് പരിശീലന സമയം. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഇനിയും ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അവസരമുണ്ടെന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page