നന്ദഗോവിന്ദം ഭജൻസിൻ്റെ ഭക്തസന്ധ്യ – ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം ചേർന്നു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 31 ഞായറാഴ്ച വൈകീട്ട് 6 ന് ശ്രീ കൂടൽമാണിക്യം തിരുമുറ്റത്ത് ആദ്യമായെത്തുന്ന നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിയുടെ അവലോകന യോഗം ചേർന്നു. പായ്ക്കാട്ട് ജയശങ്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ രാധാകൃഷ്ണൻ, കൃഷ്ണകുമാർ, ശ്രീകുമാർ, അജയകുമാർ, ഷിജു നായർ, ശ്രീദേവി ബിനു തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിനിടയിൽ ഭക്തസന്ധ്യയുമായ് സഹകരിച്ച ഇരിങ്ങാലക്കുട അമ്പിളി ജ്വല്ലേഴ്സിൻ്റെ വഴിപാട് സമർപ്പണം ജയശങ്കറിൽനിന്നും കൂടൽമാണിക്യം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി ഏറ്റുവാങ്ങി. കൂടാതെ വെള്ളാനിക്കാരൻ ജ്വല്ലേഴ്സിൻ്റെ സഹകരണത്തിന് ട്രഷറർ ജയരാമൻ സന്തോഷം രേഖപ്പെടുത്തി.

ശിവദാസ് പള്ളിപ്പാട്ട് ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും വഴിപാടുകൾ സമർപ്പിച്ചും സംഭാവനകൾ നൽകിയും സ്പോൺസർമാരെ കണ്ടെത്തിയും പരിപാടിയിൽ പങ്കാളികളാക്കാൻ ശ്രമിക്കുമ്പോൾ സൗജന്യമായും ഭജനസന്ധ്യ കാണുവാൻ ഭക്തർക്കുള്ള സൗകര്യം അവരെ അറിയിക്കണമെന്നും ഓർമ്മപ്പെടുത്തുകയും യോഗത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page