ഇരിങ്ങാലക്കുട : ശക്തമായ തൃകോണ മത്സരം നടക്കുന്ന തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍ മൂന്ന് മുന്നണികള്‍ക്കും കൂടി ഒരു ബോര്‍ഡില്‍ ഇടം നല്‍കി വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട. ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനില്‍ ആണ് മൂന്നു മുന്നണികളില്‍പ്പെട്ട സ്ഥാനാര്‍ഥികളായ കെ.മുരളീധരനെയും, വി.എസ് സുനില്‍കുമാറിനെയും, സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഏകദേശം ഇരുന്നൂറോളം ചതുരശ്ര അടി വലിപ്പമുള്ള വലിയ ഫ്‌ളക്‌സ് ഉയര്‍ത്തിയത്.
രാഷ്ട്രീയമായി വിഭിന്ന അഭിപ്രായങ്ങള്‍ ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ അംഗങ്ങള്‍ക്ക് ഉണ്ടെങ്കിലും തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും ജയിക്കുന്ന ജന പ്രതിനിധി ജനനന്മക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും, രാഷ്ട്രീയത്തിനതീതമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com