ഇരിങ്ങാലക്കുട : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരളയുടെ (LSWAK) ഇരിങ്ങാലക്കുട മേഖല പൊതുയോഗവും സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. എൻ.എസ്.എസ്. കരയോഗം ഹാളിൽ ചേർന്ന യോഗത്തിന് LSWAK സംസ്ഥാന പ്രസിഡന്റ് വേണുഗോപാൽ കെ. എ ഉദ്‌ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് മെൽവിൻ തോമസ് അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഹൈദ്രോസ് പി.സി ആമുഖ പ്രസംഗം നടത്തി. യോഗത്തിൽ സംഘടനാ വിശദീകരണം സംസ്ഥാന ജന. സെക്രട്ടറി റഹിം കുഴിപ്പുറം അവതരിപ്പിച്ചു
സംസ്ഥാന ട്രെഷറർ അബ്ദുൾ നസീറും സംസ്ഥാന സെക്രട്ടറി ജോഷി ഇമ്മട്ടി എന്നിവർ എസ്. എസ്. എൽ. സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇന്ദ്രജിത് ശിവ, അഭിനവ് ടി. എം, അഭിഷേക് സിംഗ്, അതുൽ കൃഷ്ണക്കും സൗത്ത് ഇന്ത്യ മാജിക്ക് റണ്ണർ അപ്പായ അഭിനന്ദ് മണി, ജില്ലാ വനിത ഫുട്ബാൾ വിന്നർ ആവണി, ചിത്രരചന വിജയി അവനീത് ആനന്ദൻ എന്നീ മേഖല അംഗങ്ങളുടെ മക്കൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
സംഘടനയുടെ സാന്ത്വനം പദ്ധതി വിശദീകരണം സംസ്ഥാന കമ്മിറ്റി അംഗം സാബു സി. എൽ നടത്തി. ആശംസകളർപ്പിച്ച് സംസ്ഥാന കൗൺസിൽ അംഗം ആഷിക്ക് എ. എസ്, ജില്ലാ സെക്രട്ടറി സുഖിൽദാസ് ടി. ആർ, ജില്ലാ ട്രെഷറർ സാജ് സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് പ്രസാദ് എന്നിവർ സംസാരിച്ചു.
മേഖല ജോയിന്റ് സെക്രട്ടറി മോഹനൻ എൻ. കെ അനുശോചനം പ്രമേയഅവതരണം നിർവഹിച്ചു. പ്രാർത്ഥന കുമാരി ആവണിയും നടത്തി. യോഗത്തിന് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി സജീവൻ ടി. സ്വാഗതവും മേഖല വൈസ് പ്രസിഡന്റ് രതീഷ് പി. ആർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

