ഇരിങ്ങാലക്കുട : കഴിഞ്ഞ ഏതാനും സംവത്സരങ്ങളായി ഫേസ്‌ബുക്കിലൂടെ അഡ്വ രാജേഷ് തമ്പാൻ എഴുതി പങ്കുവച്ച മുക്കുടിപുരത്തെ വിശേഷങ്ങൾ എന്ന കുറിപ്പുകൾ സമാഹരിച്ച് പുസ്‌തകമാക്കി പ്രസിദ്ധീകരിക്കുന്നു.
സെപ്റ്റംബർ 14 ഞായറാഴ്ച ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ 4 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടണം ചെയ്യുന്ന യോഗത്തിൽ ഹൈക്കൊടതി ജഡ്‌ജ് ജസ്റ്റിസ് വി.ജി അരുൺ കേരള ഫീഡ്സ് പെയർമാൻ കെ ശ്രീകുമാറിന് പുസ്‌തകം നൽകി പ്രകാശനം നടത്തും. വാഗ്മിയും കവിയുമായ ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും.
പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്‌ണൻ അവതാരികയെഴുതി ‘പുസ്തക പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്‌തകത്തിന്റെ കവർ ഡിസൈൻ ചെയിതത് പ്രശസ്‌ത ചിത്രകാരൻ സലിം റഹ്മാനാണ്.
വി.എസ് വസന്തൻ, എൻ.കെ ഉദയപ്രകാശ്, എം.കെ അനിയൻ, അഡ്വ. കെ.ജെ. ജോൺസൺ എന്നിവർ ആശംസകൾ നേരും. അഡ്വ. വിശ്വജിത്ത് തമ്പാൻ സ്വാഗതവും റഷീദ് കാറളം നന്ദിയും പറയും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

