ഇരിങ്ങാലക്കുട : ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ” മിഴി 2024″ സപ്ത ദിന സഹവാസ ക്യാമ്പിന്റെ സ്വാഗത സംഘ യോഗം ഇരിങ്ങാലക്കുട ഗവ എൽ.പി സ്കൂളിൽ വെച്ച് നടന്നു.
എൽ.പി സ്ക്കൂൾ പ്രധാന അദ്ധ്യാപിക പി.ബി അസീന യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽ.പി സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് അംഗന ഉദ്ഘാടനം ചെയ്യുകയും “മിഴി 2024” പോസ്റ്റർ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിക്കുകയും വോളൻറിയർ ലീഡർ അനന്യ എം.എസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മോഡൽ ബോയ്സ് സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് ഭക്തവത്സലൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, അദ്ധ്യാപകരായ സൂരജ് ശങ്കർ എൻ ആർ , ബിന്ദു വി.വി, സുരേഖ എം.വി , സബീന വി.ഐ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com