ഇരിങ്ങാലക്കുട : എടമുട്ടത്ത് പ്രവർത്തിച്ചു വരുന്ന ആൽഫാ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ച് വി എച്ച് എസ് ഇ വിഭാഗം എൻഎസ് എസ് യൂണിറ്റ്, സ്റ്റുഡൻസ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ക്ലബ് സ്കൂളിൽ ആരംഭിച്ചു. ക്ലബിൻ്റെ ഉദ്ഘാടനം ആൽഫാ പാലിയേറ്റീവ് കെയർ സെക്രട്ടറി എൽസമ്മ ജോൺ നിർവ്വഹിച്ചു.
ചടങ്ങിൽ ആൽഫാ പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് തോംസൺ വി.ജെ , കമ്മ്യൂണിറ്റി വെൽഫെയർ ഓഫീസർ മേഘന അനിൽകുമാർ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സൂരജ് ശങ്കർ, പ്രോഗ്രാം ഓഫീസർ ലസീദ എംഎ, അസിസ്റ്റൻ്റ് പി.ഒ ഷമീർ എസ് എൻ എന്നിവർ പങ്കെടുത്തു.
ഇരിങ്ങലക്കുടയിലെയും പരിസരങ്ങളിലുമായി 1500 ഓളം രോഗികൾക്ക് സാന്ത്വനമേകുന്ന ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും സാന്ത്വന പരിചരണം, ഹോം കെയർ , പാലിയേറ്റീവ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ പ്രായമായവരേയും രോഗികളേയും എങ്ങനെ പരിചരിക്കാം തുടങ്ങിയ ആശയങ്ങളെകുറിച്ച് വിദ്യാർത്ഥികൾക്ക് മേഘന അനിൽകുമാർ ബോധ വത്ക്കരണ ക്ലാസ്സ് നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com