വല്ലക്കുന്ന് : സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ യൂണിറ്റിലെ അസി. ഡയറക്ടർ റവ. ഫാ. ജോസഫ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദൈവാലയത്തിലെ വികാരി ഫാ. സിൻറോ ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.
വാർഷിക പൊതുസമ്മേളനത്തിൽ കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡണ്ട് കെ.ജെ. ജോൺസൺ കോക്കാട്ട് സ്വാഗതവും പൗളാലയം കോൺവെൻ്റ് മദർസൂപ്പീരിയർ റവ. സി. അനില, പാസ്റ്റർ കൗൺസിൽ മെമ്പർ ലിസി സജി, എ.കെ.സി.സി. ചെയർമാൻ ബാബു പള്ളിപ്പാട്ട്, കെ.സി.വൈ.എം. പ്രതിനിധി കുമാരി ജെസി വർഗ്ഗീസ്, ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബാബു തെക്കേത്തല, മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്റ്റിൻ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഇടവക ഏകോപനസമിതി സെക്രട്ടറി ഷീല ജോയ് കോമ്പാറക്കാരൻ വാർഷിക റിപ്പോർട്ടും കൈക്കാരൻ അഗസ്റ്റ്യൻ ബേബി തണ്ട്യയ്ക്കൽ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് സന്യസ്ത ജീവിതത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന സി. ജോസി പള്ളിപ്പാട്ട്, ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെയും, വിവിധ അവാർഡുകൾ, പുരസ്ക്കാരങ്ങൾ എന്നിവ കരസ്ഥമാക്കിയവരെയും, എസ്.എസ്. എൽ.സി., പ്ലസ് ടു എന്നിവയിൽ ഉന്നതവിജയം നേടിയവരെയും വിവിധ മത്സരപരീക്ഷകളിൽ റാങ്ക് നേടിയവരെയും നവസന്യസ്‌തരെയും ആദരിക്കുകയുണ്ടായി. തുടർന്ന് 300 ൽപരം കലാകാരന്മാർ പങ്കെടുത്ത വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





