താണിശ്ശേരി : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എൽ.എഫ് എൽ.പി താണിശ്ശേരി സ്കൂളിൽ മാനേജർ ഫാ. വർഗീസ് കോരുത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക വിമി വിൻസൻറ്, പിടിഎ പ്രസിഡൻറ് അരുൺ ജോസഫ് , അധ്യാപകരായ ഡെൽഫി ഡേവിഡ്, സിസ്റ്റർ ടോംസി എന്നിവർ സംസാരിച്ചു.
പിടിഎ അംഗങ്ങളുടേയും അധ്യാപകരുടേയും കുട്ടികളുടേയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാ. വർഗീസ് കോന്തുരുത്തിയും പിടി എ പ്രസിഡൻ്റ് അരുൺ ജോസഫും ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന ആപ്തവാക്യം ഉൾക്കൊണ്ടു കൊണ്ട് മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാനുള്ള ജൈവ അജൈവ ബോക്സുകളും കുട്ടികൾ നിത്യേന ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേനകൾ ഉപയോഗശൂന്യമാകുമ്പോൾ നിക്ഷേപിക്കാനുള്ള വേസ്റ്റ് പെൻ ബോക്സും സ്ഥാപിക്കുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive