ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബൈപ്പാസ് ആദ്യ റീച്ചിലെ കലുങ്ക് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത് മൂലം സമീപപ്രദേശങ്ങളിൽ എല്ലാം വെള്ളക്കെട്ട് രൂക്ഷം. കിഴക്കൻ മേഖലയിൽ നിന്നുള്ള നീരൊഴുക്ക് ഇതുമൂലം തടസ്സപ്പെട്ടിരിക്കുകയാണ്.
സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭയിലെ പ്രതിപക്ഷ നേതാവ് പി വി ശിവകുമാറിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ കൗൺസിലർമാർ സംഭവസ്ഥലം സന്ദർശിക്കുകയും, നഗരസഭ ആരോഗ്യ വിഭാഗവും റവന്യൂ വിഭാഗവും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുകയും, നികത്തിയ കൽവര്ട്ട് പൂർവസ്ഥിതിയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നഗരസയുടെ ഭാഗത്തുനിന്നും നടപടികൾ ഇനിയും വൈകിയാൽ മഴ തുടരുന്ന സാഹചര്യത്തിൽ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുകയും മഴവെള്ളം ബൈപ്പാസ് റോഡിലേക്ക് കയറി ഗതാഗത തടസ്സത്തിന് സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകി.
പി.വി.ശിവകുമാർ, പ്രസാദ്.കെ.എസ്, ഷിബിൻ.സി.സി, വിഷ്ണു പ്രഭാകരൻ, ലേഖ ഷാജൻ, അൽഫോൻസാ തോമസ്, നന്ദുലാൽ.പി.എം, സിന്ധു ഗിരിഷ്, രമ്യ ഷിബു, വിനിത ടീച്ചർ, അശ്വതി. വി.എസ്, വിമി ബിജേഷ്, അജിത്ത് കൊല്ലാറ എന്നിവരാണ് സംഭവസ്ഥലം സന്ദർശിച്ചത് എന്നിവരാണ് സംഭവസ്ഥലം സന്ദർശിച്ച് നഗരസഭയ്ക്ക് പരാതി നൽകിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





