പൊറത്തിശ്ശേരി : ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പൊറത്തിശ്ശേരി വീ വൺ നഗർ നിവാസികൾ നടത്തിവരുന്ന പ്രതിഷേധം നാലാം വാരത്തിലേക്ക് കടന്നു. പ്രതിഷേധത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല അശോകൻ കളരിക്കൽ ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ ഈ മദ്യശാല ഉടൻ നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വടശ്ശേരി പ്രഭാകരൻ സ്വാഗതവും സുരേഷ് എം എസ് അധ്യക്ഷതയും ഷിബു വി സി നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ സിനി എം എസ് കവിത ചൊല്ലി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





