ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനം

ഇരിങ്ങാലക്കുട: സി.ഐ.എസ്.സി.ഇ (Council for the Indian School Certificate Examinations) സംഘടിപ്പിക്കുന്ന ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇന്ന് 4 മണിയ്ക്ക്(23/08/2026) ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഇരിങ്ങാലക്കുടയിൽ സമാപനമാകും. രാജ്യത്തെ 16 റീജിയനുകളിൽ നിന്നായി 250-ഓളം കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ സമാപനച്ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും.



പെൺകുട്ടികളുടെ വിഭാഗം ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 29-ന് രാവിലെ 11 മണിക്ക് കേരള സർക്കാർ പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി നിർവഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page