ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ (Council for the Indian School Certificate Examinations) സംഘടിപ്പിക്കുന്ന ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഇരിങ്ങാലക്കുടയിൽ സമാപനമായി. രാജ്യത്തെ 16 റീജിയനുകളിൽ നിന്നായി 250-ഓളം കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 വിഭാഗത്തിൽ പശ്ചിമ ബംഗാളും അണ്ടർ 17 വിഭാഗത്തിൽ മഹാരാഷ്ട്രയും അണ്ടർ 19 വിഭാഗത്തിൽതമിഴ്നാട്, പുതുച്ചേരി & ആൻഡമാൻ നിക്കോബാർ ഐലൻഡും രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ അണ്ടർ 14 വിഭാഗത്തിൽ കർണാടക & ഗോവയും അണ്ടർ 17 വിഭാഗത്തിൽ വെസ്റ്റ് ബംഗാളും അണ്ടർ 19 വിഭാഗത്തിൽ ഉത്തർപ്രദേശും യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കി.മികച്ച പ്രകടനത്തിലൂടെ 25 പോയിന്റുകൾ നേടി കർണാടക–ഗോവ റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ടീമുകൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
സമാപനച്ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ മുഖ്യാതിഥിയായി. റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അണ്ടർ 14 വിഭാഗത്തിൽ മഹാരാഷ്ട്രയും അണ്ടർ 17 വിഭാഗത്തിൽ കർണാടക & ഗോവയും അണ്ടർ 19 വിഭാഗത്തിൽ നോർത്ത് ഈസ്റ്റും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അണ്ടർ 14 വ്യക്തിഗത വിഭാഗത്തിൽ മഹാരാഷ്ട്രയുടെ രാഘവ് ഗൗതം മഹാജൻ, അണ്ടർ 17 വിഭാഗത്തിൽ കർണാടക–ഗോവ റീജിയന്റെ വേദാന്ത് വഷിഷ്ഠ്, അണ്ടർ 19 വിഭാഗത്തിൽ തമിഴ്നാട്–പുതുച്ചേരി–ആൻഡമാൻ നിക്കോബാർ റീജിയന്റെ റൈനാഷ് നരസിംഹൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും ടീമുകളെയും ചടങ്ങിൽ ആദരിച്ചു.സി.ഐ.എസ്.സി.ഇ കേരള റീജിയൻ സ്പോർട്സ് കോർഡിനേറ്ററും എ.എസ്.ഐ.എസ്.സി കേരള റീജണൽ സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കൽ നന്ദി രേഖപ്പെടുത്തി.
ഫാ. ജിതിൻ മൈക്കിൾ (പ്രിൻസിപ്പൽ ഡി ബി സി എസ് ), ഫാ. ഷിബു ഡേവിസ് (അഡ്മിനിസ്ട്രേറ്റർ) ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ (സ്പിരിച്വൽ ആനിമേറ്റർ ),ശാരിക ശിവപ്രസാദ് (പിടിഎ പ്രസിഡന്റ് ഡി ബി സി എസ് ), ബിന്ദു ബാബു (സ്പോർട്സ് കോഡിനേറ്റർ ഡി ബി സി എസ് ), സോമു ബാനർജി (ടേബിൾ ടെന്നീസ് കോച്ച് ഡി ബി സി എസ്) എന്നിവർ സന്നിഹിതരായിരുന്നു.
പെൺകുട്ടികളുടെ വിഭാഗം ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 29-ന് രാവിലെ 11 മണിക്ക് കേരള സർക്കാർ പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി നിർവഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



