പൗരത്വവും ദേശീയതയും – മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ പൗരത്വവും ദേശീയതയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൗരത്വത്തിന് ഒരിക്കലും മതം ഒരു പരിഗണന വിഷയം ആയിരുന്നില്ല, സ്വാതന്ത്ര്യ സമരത്തിന് ശേഷം രൂപപ്പെട്ട ഭരണഘടനയിൽ സ്ഥിരതാമസം ആയിരുന്നു പൗരത്വത്തിനുള്ള പരിഗണന. ഇന്ന് ചില മതസ്ഥരെ പുറത്താക്കാനുള്ള ഉപകരണം ആയി പൗരത്വം ഉപയോഗിക്കപ്പെടുകയാണ്. ഇത് ഇന്ത്യൻ സ്വാതന്ത്ര്യസമര മൂല്യങ്ങൾക്ക് എതിരാണ് എന്ന് സെമിനാർ ഉദ്ഘാടനം നിർവഹിച്ച് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തങ്കം ടീച്ചർ ടീച്ചർ പറഞ്ഞു

ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ സംഘടിപ്പിച്ച യോഗത്തിൽ താലൂക്ക് തല വായന മത്സരം വിജയികൾക്കുള്ള സമ്മാനദാനവും തങ്കം ടീച്ചർ നിർവഹിച്ചു.

വായനശാലകൾക്കുള്ള പ്രവർത്തന ഗ്രാൻഡ് ലഭിക്കാൻ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ലൈബ്രറി കൗൺസിൽ ജില്ല കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം ക്ലാസ് എടുത്തു. താലൂക്ക് പ്രസിഡൻറ് രാജൻ അല്ലായി അധ്യക്ഷത വഹിച്ചു. ബി ഇ എഫ് ഐ സംസ്ഥാന പ്രസിഡൻറ് നരേന്ദ്രൻ വിഷയാവതരണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻറ് കൃഷ്ണൻകുട്ടി വി എൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെജി മോഹനൻ മാസ്റ്റർ സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം വത്സല ബാബു നന്ദിയും പറഞ്ഞു.

You cannot copy content of this page