പുഞ്ചിരിക്കുള്ള പ്രാധാന്യം വ്യക്തമാക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ സ്മൈൽ കാമ്പയിൻ

ഇരിങ്ങാലക്കുട : സാങ്കേതിക വിദ്യയുടെ വരവോടെ പിരിമുറുക്കങ്ങളും സമ്മർദങ്ങളും നിറഞ്ഞ ജീവിത പരിസരങ്ങളെ പ്രകാശമാനമാക്കാൻ പുഞ്ചിരിക്കുള്ള പ്രാധാന്യം വ്യക്തമാക്കി കൊണ്ട് സ്മൈൽ കാമ്പയിൻ ഒരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ കലോത്സവത്തോട് അനുബന്ധിച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളും അധ്യാപകരും ചിരിയുടെ മാഹാത്മ്യം വിളിച്ചോതുന്ന സന്ദേശങ്ങൾ കയ്യിലേന്തി ഫോട്ടോകൾ പകർത്തിയും, അവ ഉപയോഗിച്ച് കാമ്പസ് അലങ്കരിച്ചും കാമ്പയിൻ്റെ ഭാഗമായി. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കലാ പ്രതിഭയായ ഇരിങ്ങാലക്കുട പ്രതീക്ഷാ ഭവനിലെ പി എം മേജോ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ജോയിൻ്റ് ഡയറക്ടർമാരായ ഫാ ജോയി പയ്യപ്പിള്ളി, ഫാ ആൻ്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ തുടങ്ങിയവർ പങ്കെടുത്തു.