ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യം ഏറ്റെടുത്ത് കാട്ടൂർ ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ‘പോയം’ എന്ന സംഘടന

ഇരിങ്ങാലക്കുട : കാട്ടൂർ ഗ്രാമപഞ്ചായത്ത് രൂപീകരിച്ച പീപ്പിൾസ് ഓർഗനൈസേഷന് ഫോര് എൻവയോണ്മെന്റ് മാനേജെൻറ് (poem) എന്ന സംഘടനയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരിൻ്റെ ‘ഞങ്ങളും കൃഷിയിലേയ്ക്ക്’ എന്ന പദ്ധതിയുമായും, നിയോജക മണ്ഡലത്തിൻ്റെ പച്ചക്കുട പദ്ധതിയുമായി സംയോജിച്ച് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യം ഏറ്റെടുത്തുകൊണ്ട് പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ വാത സമ്മേളനത്തി അറിയിച്ചു.

കാട്ടൂർ പഞ്ചായത്തിലെ 4000 ത്തോളം പേരെ കൃഷിയിടത്തിലേയ്ക്ക് ഇറക്കിക്കൊണ്ട് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കുടുംബശ്രീയും, കൃഷിഭവനുമായി കൂടി ചേർന്ന് എല്ലാ രാഷ്ട്രീയ കക്ഷികളെയും, കർഷക തൊഴിലാളി സംഘടനകൾ, കർഷകസംഘങ്ങൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷന് അംഗങ്ങള്, സ്കൂളുകൾ, പൊതുജനങ്ങള് എന്നിവരെയും ഉൾപ്പെടുത്തി എല്ലാ വാർഡുകളിലും ഒരേക്കറില് കുറയാതെ പച്ചക്കറി കൃഷി നടത്തുന്നു. ഓണത്തോടനുബന്ധിച്ച് എല്ലാ വാർഡുകളിലും ഓണ ചന്തകള് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു.

കാട്ടൂർ ഗ്രാമപഞ്ചായത്ത് 2016 ജൂണ് 5 ന് രൂപീകരിച്ച സംഘടനയാണ് പീപ്പിൾസ് ഓർഗനൈസേഷന് ഫോര് എൻവയോണ്മെന്റ് മാനേജെൻറ് . 2016 ല് പ്രവർത്തനം ആരംഭിച്ചെങ്കിലും 2018, 2019 കളിലെ പ്രളയവും 2020 ലെ കൊറോണയും കൊണ്ട് സംഘടനയുടെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു.

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്തിറക്കല് ഉദ്ഘാടനം ജൂലൈ 17 ന് രാവിലെ 9.30 ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പൊഞ്ഞനം ക്ഷേത്ര മൈതാനത്ത് വെച്ച് നിർവ്വഹിക്കുന്നു. കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 25 ഏക്കറോളം തരിശുഭൂമി പച്ചക്കറി കൃഷി ചെയ്യുന്നതിനായി ഇതിനകം പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ മികച്ച രീതിയില് പച്ചക്കറി കൃഷി നടത്തുന്ന വാർഡ്തല ഗ്രൂപ്പിന് 5001 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 2501 രൂപയും പ്രോത്സാഹന സമ്മാനം നൽകുന്നു. കൂടാതെ പീപ്പിൾസ് ഓർഗനൈസേഷന് ഫോര് എൻവയോണ്മെൻറ് മാനേജെൻറ് എന്ന സംഘടന ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ഖരമാലിന്യ സംസ്ക്കരണം, ജൈവ മാലിന്യ സംസ്ക്കരണം എന്നീ തലങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ട് വരും തലമുറയ്ക്ക് ഈ നാടിനെ ആസ്വാദ്യകരമാക്കി കൈമാറുക എന്നതാണ്. ഈ സംഘടനയുടെ ലക്ഷ്യം. ഇതിനായി മുഴുവൻ പൊതുജനങ്ങളും ഒരുമിച്ച് കൈക്കോർക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ശനിയാഴ്ച ചേർന്ന വാർത്ത സമ്മേളനത്തിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, വൈസ് പ്രസിഡന്റ് വി എം കമറുദ്ദീൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി എൻ.സി രമാഭായി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി രതി ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ അംബുജം രാജൻ എന്നിവർ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page