ഇരിങ്ങാലക്കുട : തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോൽസവത്തിന്റെ ഭാഗമായുള്ള സ്റ്റേജ് ഇതര മത്സരങ്ങൾ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ഓഗസ്റ് 2ന് സ്റ്റേജിതര മത്സരങ്ങളും, ഓഗസ്‌റ് 9 അടുത്ത ശനിയാഴ്ച സ്റ്റേജ് ഇനങ്ങളുമാണ് നടക്കുന്നത്.

അദ്ധ്യാപകകലോത്സവം ഒന്നാം ദിവസത്തെ സ്റ്റേജിതര മത്സരങ്ങൾ 18 ഇനങ്ങൾ പൂർത്തിയായപ്പോൾ 109 പോയിൻ്റുമായി ഹോളി ഗ്രേസ് , അക്കാദമി, മാള മുന്നിലെത്തി. 108 പോയിൻ്റുമായി ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ മാള രണ്ടാം സ്ഥാനത്തും, 81 പോയിൻ്റുമായി വിജയഗിരി പബ്ലിക് സ്കൂൾ, അഷ്ടമിച്ചിറ മൂന്നാം സ്ഥാനത്തുമെത്തി.
അധ്യാപകരുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ പരിപോഷിക്കുന്നതിനായി നടത്തുന്ന കലോത്സവത്തിൽ തൃശ്ശൂരിലെ 40 ഓളം സ്കൂളുകളിൽ നിന്നായി 700 ൽ അധികം അധ്യാപകർ പങ്കെടുക്കുന്ന ഈ കലോത്സവത്തിൽ 32 ഇനങ്ങളാണുള്ളത്.

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഇന്ന് നടന്ന സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തൃശ്ശൂർ സെൻട്രൽ സഹോദയ ചീഫ് പേട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആദ്യ ദിന മത്സരങ്ങൾക്ക് തുടക്കമിട്ടു. തൃശ്ശൂർ സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറിയും , കലോത്സവ കൺവീനറുമായ പി.എൻ. ഗോപകുമാർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ, സിന്ധു ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു.
സ്റ്റേജ് ഇതര മത്സരങ്ങളാണ് ആദ്യ ദിനത്തിൽ പൂർത്തിയായത്. നാല്പതോളം സി.ബി.എസ്. ഇ വിദ്യാലയങ്ങളിലെ അദ്ധ്യാപകരാണ് മത്സരാർത്ഥികളായി എത്തിയത്. ആഗസ്റ്റ് 9ന് നടക്കുന്ന സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത കൂടിയാട്ട ചാക്യാർകൂത്ത് കലാകാരൻ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ നിർവ്വഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

