ശ്രീവത്സം ഭജൻസിന്റെ ലോഗോ പ്രകാശനം നടന്നു – പ്രഥമ അവതരണം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ജൂലായ് 16 ന്

ഇരിങ്ങാലക്കുട : ശ്രീവത്സം ഭജൻസിന്റെ ലോഗോ പ്രകാശനം നടന്നു. പ്രശസ്ത ജ്യോതിഷപണ്ഡിതനായ ബ്രഹ്മശ്രീ പദ്മനാഭശർമ്മയാണ് ഓൺലൈനിൽ പ്രകാശനകർമ്മം നിർവ്വഹിച്ചത്. ദുബായ് ബിസിനസ് ബേയിൽ നടന്ന ചടങ്ങിൽ ഫ്യൂജെറാ സിമന്റ് ആൻഡ് മൈനിങ് ഉടമ അണ്ണാമലൈ, അസ്‌ട്രോളോജർ പദ്മരാജ് തമ്പാൻ എന്നിവർ പങ്കെടുത്തു.



കർണ്ണാടക സംഗീതജ്ഞയായ ഡോ: പി. എൻ. പ്രഭാവതിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിയ്ക്കുന്ന ശ്രീവത്സം ഭജൻസിന്റെ പ്രഥമ അവതരണം ഗുരുവായൂർ ക്ഷേത്രത്തിലെ സംക്രമസന്ധ്യയുടെ ഭാഗമായി നടത്തപ്പെടുന്നു. ജൂലായ് 16 നു മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് രാത്രി 08.00 മുതൽ 10.00 വരെയുള്ള ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖ കർണ്ണാടക സംഗീതജ്ഞർ ഒത്തു ചേരുമെന്ന് സംഘടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page