ഇരിങ്ങാലക്കുട : നാഷണൽ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2026-2027 അധ്യായന വർഷത്തെ ഓണം ക്യാമ്പ് പൂത്തുമ്പി 2026 പരിസമാപ്തിയായി. ഓഗസ്റ്റ് 24,28,29 തിയ്യതികളിൽ സ്കൂളിൽ നടന്ന ക്യാമ്പ് നഗരസഭാ വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ, വി പി ആർ മേനോൻ എന്നിവർ പതാക ഉയർത്തി.
സ്കൂൾ പ്രധാന അധ്യാപിക ലേഖ എൻ എ അധ്യക്ഷത വഹിച്ച ചടങ്ങൽ സ്കൂൾ പിടിഎ പ്രസിഡണ്ട് അനിത് വി ബി,സ്കൂൾ മാനേജർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ സ്കൂൾ എൻസിസി ഓഫീസർ ഷിജി പൗലോസ് , എസ്പിസി അധ്യാപകരായ ശ്രീകൃഷ്ണൻ നമ്പൂതിരി , ആതിര ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
തുടർന്ന് എസ്പിസി പദ്ധതിയുടെ തൃശ്ശൂർ റൂറൽ ജില്ല അസിസ്റ്റൻറ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ആസാദ് , ASI ബിജു എം സി എന്നിവർ കുട്ടികളെ അധിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്നുള്ള സെഷനുകളിൽ മോട്ടിവേഷണൽ ട്രെയിനർ വൈശാഖ് അശോകൻ, ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിയും സൈക്കോളജിസ്റ്റും ആയ അലീഷ മരിയ , അഡ്വക്കറ്റ് ഉമാദേവി, നഗരസഭാ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിസാർ സർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ക്യാമ്പിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിക്കുകയും അടിയന്തര സാഹചര്യത്തിൽ അറിയേണ്ട പൊതുവിവരങ്ങളെ കുറിച്ച് കുട്ടികൾക്ക് ഇൻസ്പെക്ടർമാരായ സജിത് കെ എസ്, രാജേഷ് ആർ എന്നിവർ പരിശീലനം നൽകി.
കായിക ക്ഷമത നിലനിർത്തുന്നതിനും മാനസികാരോഗ്യത്തിൻ്റെ പരിശീലനം. നൽകുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് എയറോബിക് പരിശീലനം ദിവസങ്ങളിൽ നൽകി . പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ഇന്ദ്ര സോനു ട്രെയിനറായി. കുട്ടികൾക്ക് പരേഡ് പരിശീലനം റൂറൽ ജില്ല അസിസ്റ്റൻറ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ആസാദ് ,ASI ബിജു എം സി നേതൃത്വം നൽകി.
ക്യാമ്പിൻ്റെ സമാപന സമ്മേളനം നഗരസഭാ കൗൺസിലർ ശ്രീലക്ഷ്മി മനോജ് നിർവഹിച്ചു സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുശീൽ കെവി അധ്യക്ഷത നിർവഹിച്ചു. ക്യാമ്പിൻ്റെ മികച്ച കേഡറ്റുകളായി സീനിയർ കേഡറ്റുകളായ അനാമിക വിനീഷ് ,അതുൽ ടി ബി എന്നിവർ തിരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



