ഡോൺ ബോസ്കോ സ്കൂളിൽ ആവേശം വിതറി ദേശീയ ടേബിൾ ടെന്നീസ്; സെമി പോരാട്ടങ്ങൾക്ക് തുടക്കം

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കുന്ന സി.ഐ.എസ്.സി.ഇ (CISCE) ദേശീയ ടേബിൾ ടെന്നീസ് ടൂർണമെന്റിൽ (പെൺകുട്ടികളുടെ വിഭാഗം) അണ്ടർ-14, അണ്ടർ-17, അണ്ടർ-19 വിഭാഗങ്ങളിലെ സെമി ഫൈനൽ മത്സരങ്ങൾ പ്രഖ്യാപിച്ചു.

മത്സര ഫലങ്ങൾ (ക്വാർട്ടർ ഫൈനൽ):
അണ്ടർ-14 (Under 14 Girls):
മഹാരാഷ്ട്ര 3-0 ന് ഉത്തർപ്രദേശിനെയും, വെസ്റ്റ് ബംഗാൾ 3-1 ന് കേരളത്തെയും പരാജയപ്പെടുത്തി.
കർണാടക & ഗോവ 3-1 ന് നോർത്ത് ഇന്ത്യയെയും, തമിഴ്നാട്-പുതുച്ചേരി-ആൻഡമാൻ സഖ്യം 3-0 ന് നോർത്ത് വെസ്റ്റിനെയും തോൽപ്പിച്ചു.

സെമി ഫൈനൽ: മഹാരാഷ്ട്ര vs വെസ്റ്റ് ബംഗാൾ, കർണാടക & ഗോവ vs തമിഴ്നാട്-പുതുച്ചേരി-ആൻഡമാൻ .

അണ്ടർ-17 (Under 17 Girls):
മഹാരാഷ്ട്ര 3-0 ന് നോർത്ത് ഇന്ത്യയെയും, തമിഴ്നാട്-പുതുച്ചേരി-ആൻഡമാൻ ടീം 3-1 ന് വെസ്റ്റ് ബംഗാളിനെയും തോൽപ്പിച്ചു.
കർണാടക & ഗോവ 3-0 ന് നോർത്ത് ഈസ്റ്റിനെയും, ഉത്തർപ്രദേശ് 3-0 ന് നോർത്ത് വെസ്റ്റിനെയും കീഴടക്കി.

സെമി ഫൈനൽ: മഹാരാഷ്ട്ര vs തമിഴ്നാട്-പുതുച്ചേരി-ആൻഡമാൻ, കർണാടക & ഗോവ vs ഉത്തർപ്രദേശ്.

അണ്ടർ-19 (Under 19 Girls):
ഉത്തർപ്രദേശ് 3-0 ന് നോർത്ത് ഈസ്റ്റിനെയും, തമിഴ്നാട്-പുതുച്ചേരി-ആൻഡമാൻ 3-1 ന് മഹാരാഷ്ട്രയെയും പരാജയപ്പെടുത്തി.
ആന്ധ്രാപ്രദേശ് & തെലങ്കാന 3-0 ന് നോർത്ത് ഇന്ത്യയെയും, വെസ്റ്റ് ബംഗാൾ 3-1 ന് കർണാടക & ഗോവയെയും തോൽപ്പിച്ചു.

സെമി ഫൈനൽ: ഉത്തർപ്രദേശ് vs തമിഴ്നാട്-പുതുച്ചേരി-ആൻഡമാൻ, ആന്ധ്രാപ്രദേശ് & തെലങ്കാന vs വെസ്റ്റ് ബംഗാൾ.

ദേശീയ ടേബിൾ ടെന്നീസ് ടൂർണമെന്റിന്റെ സമാപനം ആഗസ്റ്റ് 31 ന് നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page