ഇരിങ്ങാലക്കുട : പാമ്പുകടിയേറ്റ യുവതിയുമായി തൃശൂരിലെ ആശുപത്രിയിലേയ്ക്ക് പോയ സ്വകാര്യ കാർ തടഞ്ഞു നിർത്തി പാലിയേക്കര ടോൾ ജീവനക്കാർ. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും 7 മിനിറ്റ് വൈകിപ്പിച്ചതായി പരാതി. ഫാസ്റ്റാഗിൽ ബാലൻസില്ലെന്ന കാരണം പറഞ്ഞ് യാതൊരുവിധ മാനുഷിക പരിഗണനയും നൽകാതെ 180 രൂപ വാങ്ങിയ ശേഷമാണ് തുറന്നു വിട്ടത്. കല്ലേറ്റുംകര സ്വദേശിയായ പാമ്പുകടിയേറ്റ യുവതിയുമായി സ്വകാര്യ കാറിൽ പോയവർക്കാണ് ഈ അനുഭവം ഉണ്ടായത്.
ടോൾ കമ്പനിയുടെ ഇത്തരം ഹീനമായ നടപടിയ്ക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വമേധയാ കേസെടുത്ത് നടപടികൾ കൈക്കൊള്ളേണ്ടതാണ്. മാത്രമല്ല ടോൾ കമ്പനിക്ക് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് കാണുന്ന വിധം പ്രദർശിപ്പിക്കുവാനും അധികൃതർ ശ്രദ്ധിക്കണം. കമ്പനിയുടെ ഇത്തരം പ്രവൃത്തികൾ മൂലം ഒരു ജീവനും നഷ്ടപ്പെടാൻ ഇടവരരുത് എന്ന് പൊതുപ്രവർത്തകനായ സുഭാഷ്.പി.സി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive