ഇരിങ്ങാലക്കുട : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അറുപത്തിരണ്ടാം വാർഷികത്തോടനുബന്ധമായി ഇരിങ്ങാലക്കുട മേഖലസമ്മേളനം കാറളം -കിഴുത്താണി ആർ.എം.എൽ.പി സ്കൂളിൽ നടന്നു. മയക്കുമരുന്നിനെതിരെയുള്ള കാൽനട ജാഥയോടെയായിരുന്നു സമ്മേളനത്തിന് തുടക്കം കുറിച്ചത്. മേഖല പ്രസിഡന്റ് അഡ്വ. പി.പി. മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്രൈസ്റ്റ് കോളേജ് അസോസിയേറ്റ് പ്രൊഫ ഡോ:ടി.സോണി ജോൺ ‘ലഹരിയുടെ കാണാവഴികൾ’ എന്ന വിഷയം അവതരിപ്പിച്ചു.
കുട്ടികളിലെ തനിച്ചാണെന്ന സ്വതന്ത്ര ചിന്തകൾ അവരെ ആപത്തിലേക്ക് നയിക്കും. പരസ്പര ആശ്രയത്വമില്ലാതെ ഒരു മനുഷ്യനും ജീവിക്കാനാവില്ല. നന്മയും തിന്മയും തിരിച്ചറിയാൻ പരിശീലിപ്പിക്കേണ്ടത് ഗൃഹാതുരയിൽനിന്നും വിദ്യാലയങ്ങളിൽ നിന്നുമാണ്. മയക്കുമരുന്നുകളുടെ ഉപയോഗം തടയാൻ കലാ കായിക പരിശീലനം നൽകുന്നതോടൊപ്പം കുട്ടികളുമായി ആശയ വിനിമയത്തിലേർപ്പെടുകയും അവരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും വേണമെന്നുംഅദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ ത്രിതല പഞ്ചായത്ത് സഹകരണത്തോടെ സ്കൂളുകളിൽ ബോധവൽക്കരണവും സമഗ്രമായ പ്രവർത്തനങ്ങളും നടത്തണമെന്നാവശ്യ പെട്ട്കൊണ്ട് പ്രമേയം അവതരിപ്പിച്ചു. ജില്ലാ കൺവീനർ (കലാ -സംസ്കാരം ഉപസമിതി) ഐ.കെ.മണി, ഉല്ലാസ് എം.എ, റഷീദ് കാറളം, കെ.മായ, വിനി കെ.ആർ എന്നിവർ സംസാരിച്ചു.
മേഖല പ്രസിഡന്റായി വി.ഡി. മനോജിനേയും, മേഖല സെക്രട്ടറിയായി മധു വെള്ളാനിയെയും ട്രഷററായി കെ. മായയെയും തെരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive