ഇരിങ്ങാലക്കുട : 1875ൽ സ്ഥാപിതമായ കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ദൈവാലയം 150 വർഷം പിന്നിടുന്ന ഈ വേള ശതോത്തര സുവർണ്ണ ജൂബിലിയായി ആഘോഷിച്ചു വരുകയാണ്. ദൈവാലത്തിൽ അമ്പു പെരുന്നാളും ജൂബിലി സമാപനാഘോഷങ്ങളും ജനുവരി 10 മുതൽ 13 വരെ നടക്കുമെന്ന് പള്ളി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പള്ളി വികാരി ഫാദർ ജെയിംസ് പള്ളിപ്പാട്ട്, ജൂബിലി ജനറൽ കൺവീനർ ടോണി ആലപ്പാട്ട്, അമ്പു പെരുന്നാൾ കൺവീനർ റാഫി കൊമ്പൻ, പള്ളി ട്രസ്റ്റ് ബിജു ജോസ്, പള്ളി ട്രസ്റ്റ് ജീസൺ വർഗീസ്, പബ്ലിസിറ്റി കൺവീനർ നെൽസൺ, കമ്മിറ്റി അംഗം രിജിൽ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അമ്പുപെരുന്നാളും ജൂബിലി സമാപനാഘോഷങ്ങളും പരിപാടികൾ
ജനുവരി 10
5.30 pm : ദിവ്യബലി, ലദീഞ്ഞ്, നൊവേന (ഇരിങ്ങാലക്കുട രൂപതയ്ക്ക് വേണ്ടി
2024-25 വർഷം തിരുപ്പട്ടം സ്വീകരിച്ച വൈദികർ അർപ്പിക്കുന്ന കുർബാന)
6.45 PM തിരുനാൾ ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം
ഉദ്ഘാടനം മേജർ അമൽ ആന്റണി വിൻസ് കവലക്കാട്ട് (MNS)
ജൂബിലി വർഷ പ്രവാസി സംഗമം
ജനുവരി 11 അമ്പെഴുന്നെളളിപ്പ് ദിനം
6.30 am : ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂട്‌തുറക്കൽ ശുശ്രൂഷ, അമ്പ് വെഞ്ചിരിപ്പ് ഫാ. ജോളി വടക്കൻ
(വികാരി ജനറാൾ, ഇരിങ്ങാലക്കുട രൂപത) സഹകാർമ്മികൻ ഫാ. ജീസ് ഹൗസി. തുടർന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്. 11 മണിക്ക് വിവിധ സമുദായങ്ങളുടെ അമ്പെഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കുന്നു
ജനുവരി 12
10am ശതോത്തര സുവർണ്ണ ജൂബിലി കൃതജ്ഞത ബലി. മാർ സ്റ്റീഫൻ ചിറപ്പണത്ത് (സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ, യൂറോപ്പ്) സഹകാർമ്മികർ ഫാ. ആൻറണി പുതുശ്ശേരി ഫാ. ഷാബു പുത്തൂർ
4.30 pm : വി.കുർബാന തുടർന്ന് പ്രദക്ഷിണം ഏഴുമണിക്ക് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തുന്നു തുടർന്ന് ആകാശവർണ്ണ വിസ്‌മയങ്ങൾ.
ജനുവരി 13
ശതോത്തര സുവർണ്ണ ജൂബിലി സമാപനാഘോഷം
4.30 PM ദിവ്യബലി
5.30 PM മെഗാ മാർഗംകളി
6.00 PM സമാപനാഘോഷ പൊതുപരിപാടി
അധ്യക്ഷൻ : ഫാ. ജെയിംസ് പള്ളിപ്പാട്ട് (വികാരി)
ഉദ്ഘാടനം മാർ പോളി കണ്ണുക്കാടൻ (ഇരിങ്ങാലക്കുട രൂപത മെത്രാൻ)
വിശിഷ്ടാതിഥി ഫാ.ഡേവിസ് ചിറമ്മൽ (ചെയർമാൻ, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ)
കൂടാതെ മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കുചേരുന്നു. തുടർന്ന് സുവനീർ പ്രകാശനം “ഹലോ കരാഞ്ചിറ” പ്രകാശനം. പുനരുദ്ധരിച്ച ഭവനങ്ങളുടെ പൊതുവെഞ്ചിരിപ്പ് പ്രാർത്ഥന, സ്നേഹവിരുന്ന്.
7.00 PM ന് പ്രശസ്‌ത പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന വോയ്‌സ് ഓഫ് കൊച്ചിന്റെ
മ്യൂസിക്കൽ മെഗാ ഷോ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com