ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയതലത്തിൽ വീണ്ടും നേട്ടങ്ങൾ തീർത്തു കൊണ്ട് സെൻ്റ് ജോസഫ്സ് കോളേജ്

ഇരിങ്ങാലക്കുട : അറുപതാണ്ടുകളായി അക്കാദമിക അനക്കാദിമികരംഗത്ത് മികവു പുലർത്തിക്കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) തുടർച്ചയായി ഈ അദ്ധ്യയനവർഷവും ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടം കരസ്ഥമാക്കിയിരിക്കുന്നു.

രാജ്യത്തെ മികച്ച നൂറു കോളേജുകളിൽ വകുപ്പുതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടാണ് കലാലയം ഈ നേട്ടം കരസ്ഥമാക്കിയത്. മൂല്യാധിഷ്ഠിതമായ ധനവിനിമയത്തിന് കോമേഴ്സ് ഡിപ്പാർട്ട്മെൻ്റ് ദേശീയതലത്തിൽ എട്ടാംറാങ്ക് നേടി. മാത്രമല്ല ഡിപ്പാർട്മെൻ്റ് തലത്തിൽ സംസ്ഥാനത്തിൽ നാലാം റാങ്കിനും അർഹമായി.മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം ദേശീയ തലത്തിൽ 49 ഉം സംസ്ഥാനതലത്തിൽ നാലാം റാങ്കും കരസ്ഥമാക്കി.

ദേശീയതലത്തിൽ 150-ാം റാങ്ക് നേടിയ ബി ബി എ ഡിപ്പാർട്മെൻ്റ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തിൻ്റെ തിളക്കം നേടിയെടുത്തിട്ടുണ്ട്.മികവുറ്റ പ്രകടനത്തോടെ ബിസിഎ ഡിപ്പാർട്ട്മെന്റ് ഈ വർഷവും സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നിലനിർത്തി.സംസ്ഥാന തലത്തിൽ നാല്, അഞ്ച്, ആറ് റാങ്കുകളാണ് യഥാക്രമം കോളേജിലെ മുഴുവൻ കൊമേഴ്സ്, ആർട്സ്, സയൻസ്  ഡിപ്പാർട്ട്മെൻ്റുകൾ കരസ്ഥമാക്കിയത്.സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന് ദേശീയതലത്തിൽ 52 ഉം സംസ്ഥാന തലത്തിൽ ആറാം റാങ്കുമുണ്ട്.

എല്ലാ ആർട്സ് ഡിപ്പാർട്ടുമെന്റുകളും ഒന്നിച്ച്, ദേശീയ തലത്തിൽ 92-ാം സ്ഥാനത്താണ്. സയൻസ് ഡിപ്പാർട്മെൻ്റുകൾ 126-ാം സ്ഥാനത്തും എത്തിയിട്ടുണ്ട്.നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ബ്ലെസി അനുമോദിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page