കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പുരുഷാർത്ഥക്കൂത്തിൽ വിവാദം എന്ന ഭാഗം അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിൽ “വാദുതീർക്കൽ” എന്ന ഭാഗം അരങ്ങേറി.

മേയ്ക്കാന്തല – കീഴ്ക്കാന്തല എന്നീ രണ്ട് ഗ്രാമുഖ്യന്മാർ തമ്മിൽ കാലങ്ങളായി നടന്നുവരുന്ന കലഹം മൂലം ഗ്രാമത്തിനടക്കം നാശം സംഭവിച്ചു. അതിനു പരിഹാരമായി ഒരു മദ്ധ്യസ്ഥൻ ശങ്കര-നാരായണപരമായ കവിത ചൊല്ലി വഴക്കു തീർത്തു. തുടർന്ന് ഗ്രാമത്തിന്റെ ശ്രേയസ്സിന് എല്ലാവരുംകൂടി ശ്രമിയ്ക്കാമെന്ന് തീരുമാനിയ്ക്കുന്നു.

ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ രജനീഷ് ചാക്യാർ കൗണ്ഡിന്യനായി രംഗത്ത് വന്നു. ഇനി വരുന്ന ദിവസങ്ങളിൽ വിവാദം, വിനോദം, അശനം, രാജസേവ എന്നീ ഭാഗങ്ങൾ അവതരിപ്പിയ്ക്കും.

പി.കെ.ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, അജയൻ മാരാർ മിഴാവിലും, താളം, ഇടയ്ക്കയിലും പങ്കുകൊണ്ടു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page