ഇരിങ്ങാലക്കുട : ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ, മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ വെച്ച്, ആഗസ്റ്റ് 8 മുതൽ 15 വരെ, ചൈനീസ് ശാരീരിക പരിശീലന പദ്ധതിയായ തായ് ചി – ക്വിഗോങ്ങ് (Tai Chi Qigong) ആധാരമാക്കിയുള്ള ഒരു ലഘു പരിശീലനപരിപാടി നടക്കുന്നുണ്ട്. ബാംഗ്ലൂർ സ്വദേശിയായ പ്രശസ്ത നാടകപ്രവർത്തകൻ അനീഷ് വിക്റ്ററുമൊത്ത്, തായ് ചിയുടെ അടിസ്ഥാനതത്വങ്ങൾ മനസ്സിലാക്കാനും പങ്കുവെയ്ക്കാനും താല്പര്യമുള്ളവർക്ക് പങ്കെടുക്കാം.
ലഘുവായ ശാരീരികചലനങ്ങളും, ശ്വസനവ്യായാമങ്ങളും ഉപയോഗിക്കുന്ന തായ് ചി, അഭിനേതാക്കൾക്കു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവർക്കും ചെയ്യാവുന്നതാണ്. രാവിലെ 7.25 മുതൽ 8 മണി വരെയാണു സമയം. താല്പര്യമുള്ളവർക്ക് മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ എത്തിച്ചേരാം. കൂടുതൽ വിവരങ്ങൾക്ക് 9447189781 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഇന്നർസ്പേസ് ലിറ്റിൽ തിയേറ്റർ പ്രസിഡണ്ട് രേണു രാമനാഥ് അറിയിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



