ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കടന്നുപോകുന്ന സംസ്ഥാനപാതയിലെ (SH 22) നിർമ്മാണ പ്രവൃത്തികൾക്കായി സെപ്‌റ്റംബർ മാസം മുതൽ അടച്ചിട്ട ക്രൈസ്റ്റ് കോളേജ് ജംഗ്‌ഷൻ മുതൽ പൂതംകുളം ജംഗ്‌ഷൻ വരെയുള്ള റോഡു ഭാഗം കോൺക്രീറ്റിംഗ് കഴിഞ്ഞു ഗതാഗതത്തിനു തയ്യാറായി.
ഡിസംബർ 10 മുതൽ പുതിയ കോൺക്രീറ്റ് റോഡ് വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചത്.
ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ പ്രവൃത്തികൾക്കായാണ് റോഡ് അടച്ചിരുന്നത്. കെ എസ് ടി പിയുടെ കോൺക്രീറ്റ് റോഡ് നിർമ്മാണം രണ്ടാഴ്ചമുന്പ്പ് പൂർത്തിയായിരുന്നു. പുതിയ കോൺക്രീറ് റോഡ് നിരപ്പിൽ നിന്നും വളരെ ഉയർന്നാണ് നിൽക്കുന്നത്. ഈ നടപ്പാതയിൽ വിരിക്കട്ടയിട്ട് ശരിയാക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്.
അടുത്ത ഘട്ടമായി ക്രൈസ്റ്റ് കോളേജ് ജംഗ്‌ഷൻ മുതൽ മാപ്രാണം വരെ പുരോഗമിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com