ഇരിങ്ങാലക്കുട : തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക കത്തോലിക്ക കോൺഗ്രസ്സിന്റെയും മാതൃ സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന അമ്മക്കൊരു പൂചെണ്ട് എന്ന പരിപാടി ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കുകയും ഇടവകയിലെ എല്ലാ അമ്മമാരെയും സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ചടങ്ങിൽ ഇടവക വികാരി ഫാ സെബി കൂട്ടാലപറമ്പിൽ അധ്യക്ഷത വഹിച്ചു.
അകാലത്തിൽ പൊലിഞ്ഞ ഡോൺ ഗ്രേഷ്യസിന്റെയും അനിൽ വാച്ചാംകുളത്തിന്റെയും സ്മരണക്കായ് നടത്തിയ കനിവ് ജീവ കാരുണ്യ പ്രവർത്തന ഫണ്ട് ശേഖരണ ഫുട്ബോൾ ഷൂട്ടൗട്ട് മേളയിൽ ജേതാക്കളായവർക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. വിൻസൻ ഈരതറ സമ്മാനിച്ചു.
രോഗികൾക്കുള്ള ഡയാലിസിസ് കിറ്റുകൾ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിളളി വിതരണം ചെയ്തു .മികച്ച കർഷക അവാർഡ് നേടിയ സെബി താണിക്കൽ. കത്രീന സ്റ്റീഫൻ എന്നിവരെ വാർഡ് മെമ്പർമാരായ റോസ്മി ജയേഷ് മണി സജയൻ എന്നിവരും മികച്ച കലാകാരൻമാരായ രജ്ഞിത്ത് കലാഭവൻ കൃഷ്ണകുമാർ ആലുവ എന്നിവരെ ഫാ ഷാജു ചിറയത്തും അവാർഡുകൾ നൽകി ആദരിച്ചു.
സമ്മേളനത്തിൽ ജനറൽ കൺവീനർ ജോസഫ് അക്കരക്കാരൻ സ്വാഗതം ആശംസിച്ചു. മദർ സി ഷീൻ വിൻസൻ കരിപ്പായി ഷിജി ജോർജ്ജ് എന്നിവർ ആശംസകളേകി സംസാരിച്ചു. തുടർന്ന് വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive