കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണം ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സഹകരണത്തോടെ ഒക്ടോബർ 9ന് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ

ഇരിങ്ങാലക്കുട : മുപ്പത്തിയേഴാമത് ഒക്ടോബർ ഒമ്പത് “കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണം
” രണ്ടുഘട്ടങ്ങളിലായി ആചരിക്കുന്നു. ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സഹകരണത്തോടെ 37വർഷങ്ങൾ തുടർച്ചയായി കഥകളിയിലെ മഹാഗായൻ്റെ സ്മരണകൾ നിലനിർത്തുന്ന “ഒക്ടോബർ ഒമ്പത്”, കഴിഞ്ഞവർഷംമുതൽ കേരള കലാമണ്ഡലവുമായി സഹകരിച്ച് നടത്തിവരികയാണ്.

ഇത്തവണ ഒക്ടോബർ 6ന് ഒന്നാംഘട്ടത്തിൽ പ്രഥമ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഥകളിസംഗീതോത്സവത്തിന് ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ നടന്നു. രണ്ടാംഘട്ടം ഒൿടോബർ 9ന് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ഭദ്രദീപം തെളിയിക്കൽ, പുഷ്പാർച്ചന, കഥകളിസംഗീതാരാധന, എന്നിവയുണ്ടാകും.

നാലരയോടെ “കഥകളിസംഗീതത്തിന്റെ പരിണാമപഥങ്ങൾ” എന്ന വിഷയത്തെ അധികരിച്ച് കലാനിരൂപകൻ രമേശൻ തമ്പുരാൻ സ്മാരകപ്രഭാഷണം നടത്തും. കലാമണ്ഡലം ഡീൻ ഡോക്ടർ പി വേണുഗോപാലൻ മുഖ്യാതിഥിയായി സംബന്ധിക്കും. വൈകിട്ട് അഞ്ചിന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കീചകവധം കഥകളിയോടെ ഇരുദിനസ്മരണാഞ്ജലി സമാപിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page