ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ല കമ്മിഷ്ണർ (എ.ആർ) എൻ.സി വാസു ഉദ്ഘാടനം നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 100 സ്കൗട്ട് – ഗൈഡ് വിദ്യാർത്ഥികൾക്ക് ഡോ വിൻസെൻ്റ് എറത്ത് കോട്ടയിലിൻ്റെ, (പി.എച്ച്.ഡി,യോഗ) നേതൃത്വത്തിൽ യോഗാ ക്ലാസ്സും സൂര്യനമസ്കാരം, വിവിധ ആസനമുറകൾ എന്നിവയിൽ പരിശീലനവും നൽകി.
ജില്ലയിലെ വിവിധ കമ്മീഷ്ണർമാരായ പി.എ ഫൗസിയ, കെ.കെ ജോയ്സി, കെ.ഡി ജയപ്രകാശൻ, വി.ബി പ്രസാദ്, വി.എസ് ദാസൻ, കെ.വി സുശീൽ ജില്ല ജോ. സെക്രട്ടറി ബിൻസി തോമസ്, ജില്ല ട്രഷറർ ബെനക്സ്, സിജോ ജോസ്, രാജേഷ്, മുഹമ്മദ് റോഷാൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഡൊമനിക് പാറേക്കാട്ട് സ്വാഗതവും ജില്ല ട്രെയ്നിംഗ് കമ്മീഷ്ണർ പി.ജി. കൃഷ്ണനുണ്ണി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive