ഇരിങ്ങാലക്കുട : ഐക്യ ട്രൈഡ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ടൗൺ കമ്മിറ്റിയുടെ നേത്രത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥ സി ഐ ടി യു ജില്ലാ എക്സിക്യൂട്ടീവ് അംഗം ഉല്ലാസ് കളക്കാട്ട് ഉദ്‌ഘാടനം ചെയ്തു. എ ഐ ടി യു സി മണ്ഡലം കമ്മിറ്റി അംഗം ബെന്നി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു.
തൊഴിൽ കോഡുകൾ ഒഴിവാക്കുക, പൊതുമേഖല തൊഴിലിടം വിൽപ്പന അവസാനിപ്പിക്കുക, ദേശീയ സമ്പത്ത് വിൽക്കരുത്, വിലക്കയറ്റവും തൊഴിലില്ലായ്മയും തടയുക, കർഷകരെ സംരക്ഷിക്കുക കോർപ്പറേറ്റ് കൊള്ളയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യവുമായി ഐക്യ ട്രെഡ് യുണിയന്റെ നേതൃത്വത്തിൽ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കിനോട് അനുബന്ധിച്ചാണ് കാൽനട പ്രചരണ ജാഥ നടന്നത്.
സി വൈ.ബെന്നി ക്യാപ്റ്റനായും, വർദ്ധനൻ പുളിക്കൽ വൈസ് ക്യാപ്റ്റനായും, കെ.കെ. ജോളി മാനേജരായും ഇരിങ്ങാലക്കുട മാർക്കറ്റിൽ നിന്നാരംഭിച്ച ജാഥ ഠാണാ ജങ്ഷനിൽ എത്തി സ്വീകരണങ്ങൾ ഏറ്റ് വാങ്ങി ക്രൈസ്റ്റ് ജംഗ്‌ഷൻ, എ കെ പി ജങ്ഷൻ എന്നീ കേന്ദ്രങ്ങളിൽ ആവേശോജ്വാലമായ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി കുട്ടൻ കുളം സമര ഭൂമിയിൽ എത്തി തുടർന്ന് ജാഥ ബസ്സ്റ്റാന്റിൽ എത്തിച്ചേർന്നു.
തുടർന്ന് നടന്ന പൊതു സമ്മേളനം എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം ബാബു ചിങ്ങാരത്ത് ഉദ്‌ഘാടനം ചെയ്തു, എ ഐ ടി യു സി ടൗൺ ട്രഷറർ കെ സി.മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു, കെ എസ്.പ്രസാദ്, കെ എം രാജേഷ്, കെ സി. മോഹൻലാൽ, വി എ.അനീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive