ഉപജില്ല കലോത്സവം ആരംഭിച്ചു

11 സ്റ്റേജുകളിൽ ആയി നടക്കുന്ന 200 അധികം സ്റ്റേജ് ഇനങ്ങളും 22 ഓളം ഹോളുകളിലായി നടക്കുന്ന നൂറിലധികം എഴുത്ത് രചനാ മത്സരങ്ങളും ഉൾപ്പെടെ 351 ഇനങ്ങളാണ് കലോത്സവത്തിൽ ഉള്ളത്

ഇരിങ്ങാലക്കുട : 35-ാം മത് ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.

കലോൽസവലോഗോ രൂപകല്പന ചെയ്ത ഷിബിന് ഐ.സി. എൽ സിഎംഡി അഡ്വ .കെ.ജി. അനിൽകുമാർ ഉപഹാരം നൽകി. വിദ്യാഭ്യാസ ജില്ല ഓഫീസർ ഷൈല ടി. കലോൽസവ സന്ദേശം നൽകി. സ്കൂൾ മാനേജർ ഡോ. ലാസർ കുറ്റിക്കാടൻ മുഖ്യ പ്രഭാഷണം നടത്തി.

സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ.എം.സി. നിഷ , ജനറൽ കൺവീനർ ആൻസൺ ഡൊമിനിക്. പി., ബൈജു കൂവപ്പറമ്പിൽ, എം. ലത , കെ. ആർ. സത്യപാലൻ , ലത. ടി. കെ. , സിന്ധു മേനോൻ, സനോജ് .എം. ആർ. , അജോ ജോൺ എന്നിവർ പ്രസംഗിച്ചു. എ. ഇ. ഒ. ഡോ. നിഷ എം.സി. പതാക ഉയർത്തി. നാല് ദിവസങ്ങളിലായി നടക്കുന്ന കലോൽസവം വെള്ളിയാഴ്ച സമാപിക്കും.

നവംബർ 5 6 7 8 തീയതികളിൽ ആയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട, ഗവ. എൽ പി സ്കൂള്‍ മുകുന്ദപുരം, ലിറ്റിൽ ഫ്ലവർ കോൺവെൻറ് എൽപി & ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളില്‍ വച്ച് സംഘടിപ്പിക്കുന്നു. 11 സ്റ്റേജുകളിൽ ആയി നടക്കുന്ന 200 അധികം സ്റ്റേജ് ഇനങ്ങളും 22 ഓളം ഹോളുകളിലായി നടക്കുന്ന നൂറിലധികം എഴുത്ത് രചനാ മത്സരങ്ങളും ഉൾപ്പെടെ 351 ഇനങ്ങളാണ് കലോത്സവത്തിൽ ഉള്ളത്. 34 ഇനങ്ങളിൽ ഒരാൾ മാത്രം 34 ഇനങ്ങളിൽ മത്സരിക്കാൻ ആരുമില്ല 283 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്നു.

അഞ്ചിന് 1342 വിദ്യാർത്ഥികളുംആറിന് 1096 വിദ്യാർത്ഥികളും ഏഴിന് 1478 ഓളം വിദ്യാർത്ഥികളും എട്ടിന് 1236 ഓളം വിദ്യാർത്ഥികളും അങ്ങനെ നാലുദിവസം 86 സ്കൂളുകളിൽ നിന്ന് എൽ പി യു പി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 6345 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. ഇതിൽ ജനറൽ വിഭാഗവും സംസ്കൃതം കലോത്സവവും അറബിക് കലോത്സവവും ഉൾപ്പെട്ടിരിക്കുന്നു. എൽപി വിഭാഗത്തിൽ 1270 വിദ്യാർത്ഥികളും യുപി വിഭാഗത്തിൽ 1046 വിദ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തിൽ 1235 വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 1102 വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത്.

മൊത്തം കലോത്സവത്തിൽ പങ്കെടുക്കുന്നവരിൽ 2732 പെൺകുട്ടികളും 1181 ആൺകുട്ടികളും ആണുള്ളത് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ തന്നെയാണ് 8 വേദികൾ ക്രമീകരിച്ചിരിക്കുന്നത് കൂടാതെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഒന്നും മുകുന്ദപുരം ജിഎൽപിഎസിൽ ഒരു വേദിയും ക്രമീകരിച്ചിരിക്കുന്നു. സംസ്കൃതോത്സവത്തിൽ 1294 വിദ്യാര്‍ഥികള്‍ അറബി കലോത്സവത്തിൽ 396 വിദ്യാര്‍ഥികളും പങ്കെടുക്കുന്നു. നാലുദിവസമായി ഏതാണ്ട് 8000 പേർക്ക് ആഹാരം ഒരുക്കുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page