കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോ നിയമനടപടികൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി പഞ്ചായത്ത് തല വിജിലൻസ് സ്ക്വാഡ് രൂപീകരിച്ചു. മാലിന്യ സംസ്കരണത്തിലെ നിയമലംഘനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉപയോഗം എന്നിവ കണ്ടെത്തി വീഴ്ച വരുത്തുന്നവർക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനായിട്ടാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.
അതിനാൽ പൊതുജനങ്ങളും സ്ഥാപനങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com