രണ്ട് തവണ പരാജയപ്പെട്ട അഡ്വ. തോമസ് ഉണ്ണിയാടനെ ഇരിങ്ങാലക്കുടയിൽ വീണ്ടും പരീക്ഷിക്കരുതെന്ന അഭിപ്രായത്തിൽ മാറ്റമില്ല – യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ രണ്ട് തവണ പരാജയപ്പെട്ട അഡ്വ. തോമസ് ഉണ്ണിയാടനെ വീണ്ടും പരീക്ഷിക്കരുതെന്ന യൂത്ത് കോൺഗ്രസ്സിന്റെ അഭിപ്രായത്തിൽ മാറ്റമില്ലെന്നും, യൂത്ത് കോൺഗ്രസ്സിനെ അപമാനിക്കാനുള്ള കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ടിന്റെ ശ്രമം കയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ.

തോമസ് ഉണ്ണിയാടനെ യൂത്ത് കോൺഗ്രസ് വ്യക്തിഹത്യ ചെയ്യുകയാണെന്ന കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ടിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുടയിൽ റിബൽ സ്ഥാനാർത്ഥികളെ നിർത്തി പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്ന രീതി തുടങ്ങി വച്ചത് കേരളാ കോൺഗ്രസ്സ് ആന്നെന്ന വിമർശനവും യൂത്ത് കോൺഗ്രസ് ഉന്നയിച്ചു.

ഇരിങ്ങാലക്കുടയിൽ അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്നുള്ള യൂത്ത് കോൺഗ്രസ്സ് അഭിപ്രായം പാർട്ടി ഫോറത്തിലാണ് ഉന്നയിച്ചത്. പത്ര സമ്മേളനം നടത്തി യൂത്ത് കോൺഗ്രസ്സിനെ അപമാനിക്കാനുള്ള ശ്രമം കയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ല. തോമസ് ഉണ്ണിയാടനെ വീണ്ടും പരീക്ഷിക്കരുതെന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ അഭിപ്രായം.

പത്തു വർഷക്കാലമായി പ്രതിപക്ഷത്തിരിക്കുന്ന യുവജന സഘടന എന്ന നിലയിൽ നിരന്തര സമരങ്ങളുമായി തെരുവിലാണ് യൂത്ത് കോൺഗ്രസ്സ്, കോവിഡ്, പ്രളയ കാലത്തൊക്കെ സന്നദ്ധ പ്രവർത്തനനങ്ങളുമായി യൂത്ത് കോൺഗ്രസ്സ് മുന്നിലുണ്ടായിരുന്നു. എന്നാൽ അവിടെയൊന്നും കാണാത്ത ഏതാനും ചില വ്യക്തികളെ യൂത്ത് ഫ്രണ്ട് എന്ന് പേരും നൽകി യൂത്ത് കോൺഗ്രസ്സിന്റെ നേരെ പറഞ്ഞു വിട്ടാലൊന്നും അഭിപ്രായം മാറ്റുമെന്ന് ഉണ്ണിയാടൻ കരുതേണ്ട എന്നും വാർത്ത സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

ഇരിങ്ങാലക്കുടയിൽ യു ഡി എഫിന്റെ എം എൽ എ ഉണ്ടാകണം എന്ന് തന്നെയാണ് യൂത്ത് കോൺഗ്രസ്സിന്റെ അഭിപ്രായം എന്നും ഇവർ കൂട്ടിച്ചേർത്തു.


യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, സഞ്ജയ് ബാബു, ശരത്ത് ദാസ് കെ, ഷാൽബിൻ പെരേര, കെ എസ യു ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഗിഫ്‌റ്റ്സൺ ബിജു, നിയോജക മണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസേഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page