നവീൻ ബാബുവിനെ മരണത്തിൽ കളക്ടർക്കും സിപിഎമ്മിനുമുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

അരിപ്പാലം : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇതിൽ കളക്ടർക്കും സിപിഎമ്മിനുമുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

വളവനങ്ങാടി യിൽ നിന്നും ആരംഭിച്ച പ്രകടനം അരിപ്പാലം സെൻ്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ ശോഭനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഷാറ്റൊ കുരിയൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ അഡ്വ. ജോസ് മുഞ്ഞേലി, എം ഐ അഷ്റഫ്, ശ്രീകുമാർ എൻ, വിൽസൺ എ പി, സിദ്ധാർത്ഥൻ എ ഐ, ശശികുമാർ ഇടപ്പുഴ, രഞ്ജിനി ശ്രീകുമാർ, ഗീത മനോജ്, പവിത്രൻ ടി എസ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page