ഇരിങ്ങാലക്കുട : ബാലസംഘം തൃശ്ശൂർ ജില്ലാ സമ്മേളനം ചെല്ലപ്പൻ മാസ്റ്റർ നഗറിൽ (ഇരിങ്ങാലക്കുട ടൗൺ ഹാളിൽ) ആരംഭിച്ചു. ഒക്ടോബർ 19,20 തിയ്യതികളിലായി നടക്കുന്ന സമ്മേളനം ബാലസംഘം മുൻ സംസ്ഥാന സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലയിലെ 17 ഏരിയകളിലായി 2295 യൂണിറ്റ് സമ്മേളനങ്ങളും 193 വില്ലേജ് സമ്മേളനങ്ങളും 17 ഏരിയ സമ്മേളനങ്ങളും പൂർത്തികരിച്ചാണ് ജില്ലാ സമ്മേളനത്തിലേക്ക് പ്രധിനിധികൾ എത്തുന്നത് . ജില്ലയിൽ ഒരു ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 ഓളം പ്രതിനിധികളാണ് ഇരിങ്ങാലക്കുടയിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സംഘാടകസമിതി ചെയർമാൻ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഭുവന രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് അഷ്റഫ്, ആഷ്മി ബൈജു, അഭിനവ് ഗിരീഷ്, അഭിഷേക് എന്നിവർ അടങ്ങുന്ന പ്രസിഡിയം ചടങ്ങുകൾ നിയന്ത്രിച്ചു
സമ്മേളനത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച വൈകിട്ട് നടക്കുന്ന സാംസ്‌കാരികോത്സവം ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് കുട്ടികളെ ഇരിങ്ങാലക്കുടയിലെ വിവിധ വീടുകളിലാണ് താമസിപ്പിക്കുന്നത്. ജില്ലാ സമ്മേളനത്തിന്റെ ഓർമ്മയ്ക്കായി താമസിക്കുന്ന വീടുകളിൽ കൂട്ടുകാർ ഓർമ മരം നട്ടുപിടിപ്പിക്കും
.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive