49-മത് ക്രൈസ്റ്റ് കോളേജ് ഇന്റർകോളേജിയേറ്റ് OSA വോളിബോൾ ടൂർണമെന്റ് ചൊവ്വാഴ്‌ച ആരംഭിക്കും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിൽ 49-മത് ഇന്റർകോളേജിയേറ്റ് OSA വോളിബോൾ ടൂർണമെന്റ് ജൂലൈ 30.31 തീയതികളിൽ വോളിബോൾ കോർട്ടിൽ നടക്കും. കേരളത്തിലെ മികച്ച 8 കോളേജ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു. ചൊവ്വാഴ്‌ച രാവിലെ 8 മണിക്ക് മുൻവർഷത്തെ രണ്ടാം സ്ഥാനക്കാരും, കണ്ണൂർ യൂണിവേഴ്‌സിറ്റി ജേതാക്കളും ആയിട്ടുള്ള PRNSS കോളേജ് മട്ടന്നൂർ DIST കോളേജ് അങ്കമാലിയും ആയി ആദ്യ മത്സരം നടക്കും..

ടൂർണമെന്റിന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച ഉച്ച തിരിഞ്ഞു 3 മണിക്ക് ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിക്കും, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീനിക്കപ്പറമ്പിൽ പ്രിൻസിപ്പാൾ ഫാ. ജോളിആന്ധ്രസ്. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ജെയ്‌സൺ പാറേക്കാടൻ, കായിക വിഭാഗം മേധാവി ബിന്റു ടി കല്യാൺ എന്നിവർ സന്നിദ്ധരായിരിക്കും.

തുടർന്നുള്ള മത്സരത്തിൽ ആതിഥേയരായ ക്രൈസ്റ്റ് കോളേജ് സെന്റ് തോമസ് കോളേജ് പാലാ യുമായി മത്സരിക്കും. സെന്റ് ജോർജ് കോളേജ് അരുവിത്തറ, ഗവ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴിക്കോട്. സെന്റ് ജോസഫ് കോളേജ് ദേദവഗിരി ബിഷപ്പ്‌മൂർ കോളേജ് മാവേലിക്കര എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുന്നു.

ടൂർണമെന്റിലെ വിജയികൾക്ക് പ്രൊഫ. ജോസഫ് പി തോമസ് & സാറാമ്മ ജോസഫ് മെമ്മോറിയൽ എവർ റോളിങ് വിന്നേഴ്‌സ് ട്രോഫിയും,അക്വാ ഇന്ത്യ -ബാംഗ്ലൂർ നൽകുന്ന 15000 രൂപ ക്യാഷ് അവാർഡും ലഭിക്കും..

രണ്ടാം സ്ഥാനക്കാർക്ക് ബബിജെയ്ൻ സൈബി മെമ്മോറിയൽ എവർ റോളിങ് റണ്ണേഴ്‌സ് ട്രോഫിയും. അക്വാ ഇന്ത്യ ബാംഗ്ലൂർ നൽകുന്ന 10000 രൂപ ക്യാഷ് അവാർഡും നൽകുന്നു. മൂന്നാം സ്ഥാനക്കാർക്ക് പ്രൊഫ തോമസ് വർഗീസ് മെമ്മോറിയൽ എവർ റോളിങ് സെക്കന്റ് റണ്ണർ അപ്പ് ട്രോഫിയും. നാലാം സ്ഥാനക്കാർക്ക് ശ്രീ തുളസിഗം മെമ്മോറിയൽ എവർ റോളിങ് തേർഡ് റണ്ണർ അപ്പ് ട്രോഫിയും ലഭിക്കും. കൂടെ മത്സരിക്കുന്ന ഓരോ ടീമുകൾക്കും ഓരോ മത്സരത്തിനും യാത്ര അലവൻസും ലഭിക്കുന്നതാണ്

ടൂർണമെന്റിന്റെ സെമി ഫൈനൽ ക്ലൂസ്സെർസ് ഫൈനൽ മത്സരങ്ങൾ ജൂലായ് 31 ന് നടക്കും. തുടർന്ന് സമ്മാനദാനവും സമാപനവും നടക്കും എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

 

You cannot copy content of this page