ഇരിങ്ങാലക്കുട : കഥകളി സംഗീതത്തിൻ്റെ പരമാചാര്യനായ കലാമണ്ഡലം നീലകണ്‌ഠൻ നമ്പീശനാശാൻ്റെ ദീപ്‌തസ്‌മരണ നിലനിർത്തിക്കൊണ്ട് അനുസ്‌മരണസമിതി ആചരിചുവരുന്ന ദിനാചരണ പരിപാടികൾക്ക് ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ ആരംഭം കുറിച്ചു. നമ്പീശനാശാന്റെ പുത്രൻ പി എം ജനാർദ്ദനൻ പിതാവിന്റെ ഛായാചിത്രത്തിനു മുമ്പിൽ ഭദ്രദീപം തെളിയിച്ചു. ഈ വർഷം സുവർണ്ണ ജൂബിലിയാഘോഷിക്കുന്ന ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
മൺമറഞ്ഞ കഥകളി സംഗീതജ്ഞരുടെ ചിത്രപ്രദർശനം ഇതോടൊപ്പം ഒരിക്കിയിട്ടുണ്ട്. പ്രൊഫ. വി കെ ലക്ഷ്‌മണൻ നായർ ചിത്രപ്രദർശനം ഉദ്‌ഘാടനം നിർവഹിച്ചു. ചൊല്ലിയാട്ടം, ചർച്ച സംഗീതാരാധന, അനുസ്‌മരണ സമ്മേളനം, പുരസ്‌കാരസമർപ്പണം, അനുസ്മരണ പ്രഭാഷണം, കഥകളി എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് സ്‌മര്യപുരുഷൻ്റെ ഓർമ്മകൾക്ക് സംഘാടകർ നിറം പകരുന്നത്.
രാവിലെ 10 ചൊല്ലിയാട്ടം ‘ബാലേവരിക..’ (ബകവധം) ഭീമസേനൻ : കലാമണ്ഡലം ഹരിനാരായണൻ, ലളിത : ഹൃദൻ കൃഷ്‌ണ സംഗീതം: കോട്ടയ്ക്കൽ നാരായണൻ വേങ്ങേരി നാരായണൻ ചെണ്ട : കലാമണ്ഡലം രാമൻ നമ്പൂതിരി മദ്ദളം : കലാമണ്ഡലം നാരായണൻ നായർ.
രാവിലെ 11 ചർച്ച നമ്പീശനാശാന്റെ അഭിനയസംഗീതവും ജീവിതവും, മോഡറേറ്റർ കലാമണ്ഡലം എംപിഎസ് നമ്പൂതിരി. പങ്കെടുക്കുന്നവർ പി എം ജനാർദ്ദനൻ, കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം നാരായണൻ നമ്പീശൻ, കോട്ടയ്ക്കൽ നാരായണൻ, അഡ്വ. ഗിരിജാവല്ലഭൻ.
12.30 സംഗീതാരാധന, നമ്പീശനാശാൻ്റെ ശിഷ്യപ്രശിഷ്യർ ചെണ്ട : കലാനിലയം ദീപക്, മദ്ദളം : ആർ എൽ വി നീലകണ്ഠൻ നമ്പീശൻ
ഉച്ചതിരിഞ്ഞ് 03.30 അനുസ്മരണസമ്മേളനം സ്വാഗതം കലാമണ്ഡലം സുരേന്ദ്രൻ (സെക്രട്ടറി, അനുസ്‌മരണസമിതി) അദ്ധ്യക്ഷത ഡോ. ടി കെ നാരായണൻ (മുൻ വൈസ് ചാൻസലർ, കേരള കലാമണ്ഡലം). ഉദ്ഘാടനം ഡോ. ആർ ബിന്ദു (സംസ്ഥാന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി) വിശിഷ്ടസാന്നിദ്ധ്യം ഡോ.ടി എസ് മാധവൻകുട്ടി (ചീഫ് മെഡിക്കൽ ഓഫീസർ, ആയുർവേദിക് ഹോസ്‌പിററൽ & റിസർച്ച് സെൻ്റർ, കോട്ടയ്ക്കൽ)
കലാമണ്ഡലം നീലകണ്‌ഠൻ നമ്പീശൻ സ്‌മാരക പുരസ്ക്‌കാരം കലാനിലയം ഉണ്ണിക്കൃഷ്ണന് മന്ത്രി ഡോക്ടർ ആർ ബിന്ദു സമ്മാനിക്കുന്നു, കലാമണ്ഡലം സുകുമാരനെ ശ്രേഷ്‌ഠ കഥകളിസംഗീതജ്ഞനായി ആദരിക്കുന്നു. കലാമണ്ഡലം നീലകണ്‌ഠൻ നമ്പീശൻ സ്‌മാരക പുരസ്‌കാരം തിരനോട്ടം ദുബായ് ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
പുരസ്‌കൃതരെ പരിചയപ്പെടുത്തൽ പാലനാട് ദിവാകരൻ. അനുസ്‌മരണ പ്രഭാഷണം ഡോ. സന്തോഷ് അകവൂർ . മാവേലിക്കര ഗോപകുമാർ ശശികുമാർ തോട്ടുപുറം (തിരനോട്ടം പ്രതിനിധി) , എ എസ് സതീശൻ (വൈസ് പ്രസിഡണ്ട്, ഡോക്ടർ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബ്) എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. കലാമണ്ഡലം മോഹനകൃഷ്‌ണൻ നന്ദി രേഖപ്പെടുത്തും
വൈകിട്ട് 5 മണിക്ക് കഥകളി നളചരിതം ഒന്നാംദിവസം (ഉണ്ണായി വാരിയർ)
ഒരുവർഷമായി ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ആഘോഷിച്ചുവരുന്ന ‘സുവർണ്ണ’ത്തിന്റെ അവസാനപാദത്തിൽ നളചരിതോത്സവത്തിന്റെ ഭാഗമായാണ് നളചരിതം ഒന്നാംദിവസം കഥകളി ഒരുക്കിയിട്ടുള്ളത്. ആമുഖപ്രഭാഷണം: ഡോ. കണ്ണൻ പരമേശ്വരൻ വിഷയം : നളചരിതം ഒന്നാംദിവസം കഥയുടെ കാണാപ്പുറങ്ങൾ.
കഥകളി അവതരണം പി എസ് വി നാട്യസംഘം, കോട്ടയ്ക്കൽ. നളൻ : ദേവദാസൻ , നാരദൻ സുനിൽകുമാർ , ഹംസം എ ഉണ്ണിക്കൃഷ്‌ണൻ, ദമയന്തി രാജു മോഹൻ, തോഴിമാർ പ്രദീപ്, ബാലനാരായണൻ, സംഗീതം മധു, വി നാരായണൻ, സന്തോഷ്‌കുമാർ, ചെണ്ട പ്രസാദ്‌കുമാർ, വിജയരാഘവൻ, മദ്ദളം രവീന്ദ്രൻ , രാധാകൃഷ്‌ണൻ, ചുട്ടി രവികുമാർ , അണിയറ രാമകൃഷ്‌ണൻ, ഉണ്ണികൃഷ്‌ണൻ, രാമചന്ദ്രൻ , അനൂപ് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com