ഇരിങ്ങാലക്കുട : വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം കല്ലേറ്റുംകര പള്ളി ഗേറ്റിൽ റെയിൽവേ മേൽപ്പാലം വരുന്നു. കല്ലേറ്റുംകര ഇൻഫന്റ് ജീസസ് പള്ളി, കേരള ഫീഡ്സ് , ബി.വി.എം സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിൽ ഒരു റെയിൽവേ മേലപ്പാലത്തിന്റെ ആവശ്യം ശക്തമായിരുന്നു.
പൂർണ്ണമായും റെയിൽവേയുടെ ചിലവിലാണ് മേൽപ്പാലം നിർമ്മാണം. ഇതോടൊപ്പം തൃശ്ശൂർ ജില്ലയിൽ മറ്റു രണ്ടു മേൽപ്പാലം കൂടെ നിർമ്മിക്കുന്നുണ്ട് പുതുക്കാടിനടുത്തുള്ള തൊറവ്, വടക്കാഞ്ചേരി അടുത്തുള്ള പാർളിക്കാട്.
ഈ മൂന്നടങ്ങളിലും രണ്ട് വരി ഗതാഗത്തിനുള്ള മേൽപ്പാല നിർമ്മാണത്തിനുള്ള രൂപരേഖയും വിശദ പദ്ധതി രേഖയും തയ്യാറാക്കാനുള്ള ദീർഘാസ് ക്ഷണിച്ചിട്ടുണ്ട്. എട്ടു മാസമാണ് കരാർ കാലാവധി. പള്ളി ഗേറ്റ് മേൽപ്പാലം കൂടെ യാഥാർത്ഥ്യമാകുന്നതോടെ കല്ലേറ്റുംകരയിൽ രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ ആകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com