ഇരിങ്ങാലക്കുട : 55 -മത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഐസിഎഫ്ടി – യുനസ്കോ ഗാന്ധി മെഡൽ നേടിയ 2024 ലെ സ്വീഡിഷ് ചിത്രം ” ക്രോസ്സിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. വർഷങ്ങളായി കാണാതായ തൻ്റെ മരുമകളെ കണ്ടെത്താൻ ജോർജിയയിൽ നിന്നും ഇസ്താംബൂളിലേക്ക് ഒരു യുവാവിനോടൊപ്പം റിട്ട. അധ്യാപിക നടത്തുന്ന യാത്രകളും ശ്രമങ്ങളുമാണ് 106 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം. 74 -മത് ബെർലിൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പനോരമ വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.