ഇരിങ്ങാലക്കുട : ഡിസംബർ 26 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വർണക്കുടയുടെ സ്വാഗതസംഘം ഓഫീസ് ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രിയും സ്വാഗതസംഘം ചെയർമാനുമായ ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു.
അയ്യൻകാവ് മൈതാനിക്ക് സമീപമുള്ള പ്രിയ ഹോട്ടലിൽ ആണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്നത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ടി.യു ബാങ്ക് ചെയർമാനും കെ.എസ്.ഇ ലിമിറ്റഡ് എം.ഡിയുമായ എം.പി.ജാക്സൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷ്, കാറളം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് , കെ.ആർ.വിജയ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.വി.കെ.ഗോപി, അശോകൻ ചരുവിൽ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്, ഫാ. ജോയി പീനിക്കപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ ജോസ് ചിറ്റിലപ്പിള്ളി സ്വാഗതവും മകന്ദപുരം താലൂക്ക് തഹസിൽദാർ സിമീഷ് സാഹു യോഗത്തിൽ നന്ദിയും പറഞ്ഞു. അയ്യൻകാവ് മൈതാനിയിൽ വച്ച് നടക്കുന്ന പരിപാടികളിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത താരങ്ങളും പ്രാദേശിക കലാകാരൻമാരും വർണ്ണക്കുടയുടെ അരങ്ങിലെത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com