ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ 22 പേർക്ക് പുതിയ റേഷൻ കാർഡ്, 15 പേർക്ക് ദേവസ്വം പട്ടയം എന്നിവ വിതരണം ചെയ്തു. തിങ്കളാഴ്ച ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ അദാലത്ത് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ: കെ രാജൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് സ്വാഗതം ആശംസിച്ചു. കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽകുമാർ, വിവധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ , തൃശ്ശൂർ എ.ഡി.എം ഇരിങ്ങാലക്കുട ആർ.ഡി.ഓ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികൾ, താലൂക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
അദാലത്തിലേക്ക് ഓൺലൈൻ ആയി 118 പരാതികൾ ലഭിച്ചു. ആയതിൽ 77 പേർ മന്ത്രിമാരെ കാണുകയുണ്ടായി. കൂടാതെ 267 പരാതികൾ പുതുതായി സ്വീകരിക്കുകയുണ്ടായി ആയതിൽ 172 പേർ മന്ത്രിമാരെ നേരിൽ കാണുകയുണ്ടായി. മുഴുവൻ പരാതികളിലും മന്ത്രിമാർ അടിയന്തിര പരിഹാരം കാണുന്നതിനായി വകുപ്പ് തല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അദാലത്തിൽ വച്ച് റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഫെയർ വാല്യൂ അദാലത്ത് 3/1/2025 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹാളിൽ വച്ച് നടത്തുന്നതിന് തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫെയർ വാല്യൂ അദാലത്ത് ഉദ്ഘാടനം ചെയ്യും.’ ഇരിങ്ങാലക്കുടആർ.ഡി.ഓ ഡോ എം സി റെജിൽ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com