പുത്തൻ ആവേശവുമായി ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിൽ നവീകരിച്ച ഏദൻ പാർക്ക്

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ നവീകരിച്ച ഏദൻ പാർക്കിന്റെ ഉദ്ഘാടനം കെ.എസ്.ഇ ജനറൽ മാനേജർ അനിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് തോംസൺ ചിരിയങ്ങണ്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനറ്റ് സ്വാഗതം ആശംസിച്ചു.

ഉദയ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് സി.എം.സി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ടെസ്‌ലിൻ സി.എം.സി, കെ.എസ്.ഇ സെക്രട്ടറി ശ്രീവിദ്യ എന്നിവർ സംസാരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനൊപ്പം വിജ്ഞാനവും വർദ്ധിപ്പിക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുത്തു. ആലീസ് ഐ കെ നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page