ചേർപ്പ് : രാത്രി സമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ചd കടത്തിക്കൊണ്ട് പോയി തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, B കൃഷ്ണകുമാർ IPS രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്….
പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ്.കെ. നിവാസിൽ സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38), തൃശൂർ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35) നന്തിപുലം സ്വദേശി കരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (30) എന്നിവരാണ് പോലിസിന്റെ തന്ത്രപരമായ അന്വേഷണത്തിൽ പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തിയതി ചേർപ്പ് പാറക്കോവിലിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ മിനിലോറി മോഷണം പോയിരുന്നു. ഈ സംഭവത്തിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, B കൃഷ്ണകുമാർ IPS ഇരിങ്ങാലക്കുട DYSP കെ.ജി.സുരേഷ്, ചേർപ്പ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. എംഅഫ്സൽ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ് ഉമേഷ്, ഗോകുൽദാസ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു.
അന്വേഷണ സംഘം നടത്തിയ വിപുലമായ അന്വേഷണത്തിൽ മോഷണ സ്ഥലത്തെത്തിയ മറ്റൊരു വാഹനത്തെ അന്വേഷണ സംഘം കണ്ടെത്തി. ഇത് പൊള്ളാച്ചി സ്വദേശിയായ സജിത്ത് എന്നയാൾ ഉപയോഗിക്കുന്നതാണെന്നും ഇയാൾ ഒട്ടേറെ പേരുള്ള മോഷണ സംഘത്തിലെ അംഗമാണെന്ന് കണ്ടെത്തി ഇയാളെക്കുറിച്ചു രഹസമായി അന്വേഷിച്ചിലാണ് മറ്റ് പ്രതികളെയും കണ്ടെത്തിയത്…
കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇക്കഴിഞ്ഞ 27.02.2025 തിയതി 05.30 മണിക്കും 28.02.2025 തിയതി രാവിലെ 08.30 മണിക്കും ഇടയിൽ മറ്റൊരു മിനിലോറിയും മോഷണം പോയിരുന്നു. ഈ സംഭവത്തിന് കൊടകര പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, B കൃഷ്ണകുമാർ IPS ചാലക്കുടി DYSP യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടന്ന് വരുന്നുണ്ടായിരുന്നു രണ്ട് കേസുകളിലെയും അന്വേഷണം നടന്ന് വരവെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട DYSP കെ.ജി.സുരേഷ്, കൊടകര ഇൻസ്പെക്ടർ പി.കെ.ദാസ്, ചേർപ്പ് എസ്.ഐ എം.അഫ്സൽ എന്നിവരുടെ സംഘം പൊള്ളാച്ചിയിലെത്തി സജിത്തിനെ പിടികൂടി. ഇതേ സമയം തന്നെ ചാലക്കാടി DYSP സുമേഷിന്റെ നേതൃത്യത്തിലുള്ള അന്വേഷണ സംഘാംഗങ്ങൾ മണ്ണുത്തി ഭാഗത്തു നിന്നും വിജിത്ത്, രഞ്ജിത്ത്, സുനീഷ് , വിഷ്ണു എന്നിവരെയും തന്ത്രപരമായി പിടികൂടുകയായിരുന്നു
പകൽ വാഹനങ്ങൾ കണ്ടെത്തി അർദ്ധരാത്രിയോടെ സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേർന്ന് സജിത്തിന് മോഷ്ടിച്ച വാഹനങ്ങൾ കൈമാറും. സജിത്ത് മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിന് വിൽക്കുകയായിരുന്നു പതിവ്. ഇവിടെ നിന്നാണ് അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്.
രണ്ടുമൂന്നു മാസത്തിനിടയിൽ നിരവധി വാഹനങ്ങൾ ഈ സംഘം മോഷ്ടിച്ചു കടത്തിയതായി സംശയിക്കുന്നു. പുതുക്കാട് നിന്നും മോഷ്ടിച്ച ഒരു കണ്ടയ്നർ ലോറി, കൊടകര , ഒല്ലൂർ എന്നിവിടങ്ങളിൽ നിന്നും മോഷ്ടിച്ച ദോസ്റ്റ് പിക്ക് അപ് വാനുകൾ, ഇവർ മോഷണത്തിനുപയോഗിച്ച ഒരു കാർ എന്നിവ ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്….
രഞ്ജിത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി 6 ക്രിമിനൽ കേസുകളുണ്ട്. വിജിത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2021 ൽ 2 അടിപിടിക്കേസുകളുണ്ട്.
ഇരിങ്ങാലക്കുട DYSP കെ.ജി.സുരേഷ്, ചേർപ്പ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. മാരായ എംഅഫ്സൽ, സജിപാൽ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ് ഉമേഷ്, ഗോകുൽദാസ്, ചാലക്കുടി DYSP കെ.സുമേഷ്, കൊടകര ഇൻസ്പെക്ടർ പി.കെ.ദാസ്, എസ്.ഐ. മാരായ സ്റ്റീഫൻ, മൂസ, റോയ് പൌലോസ്, എസ്.സി.പി.ഒ.റെജി, ഷിജോ തോമസ് എന്നിവരാണ് അന്വേഷണ സംഘങ്ങളിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive